
മലപ്പുറം/തിരുവനന്തപുരം: സ്‌കൂളുകളിൽ ബാക്ക് ബെഞ്ചുകാരെ ഇല്ലാതാക്കി 'യു' ആകൃതിയിൽ ഇരിപ്പിടം ആലോചിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. അധ്യാപകരുടെ ശ്രദ്ധകിട്ടാതിരിക്കാനായി ഏറ്റവും പിൻസീറ്റിൽ ഇരിക്കാനായെത്തുന്ന കുട്ടികളുണ്ട്. ഇതൊഴിവാക്കാനായാണ് മുന്നിലും പിന്നിലുമായി ബെഞ്ചുകൾ ഇടുന്ന രീതി ഒഴിവാക്കി അർധവൃത്താകൃതിയിൽ ഇരിപ്പിടം നടപ്പാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.
ക്ലാസിലെ എല്ലാ കുട്ടികൾക്കും അധ്യാപകൻ്റെ ശ്രദ്ധ ഒരുപോലെ കിട്ടാൻ ഇതിലൂടെ സഹായകമാകുമെന്നാണ് പ്രതീക്ഷ. പുതിയ സ്‌കൂൾ കെട്ടിടങ്ങളിൽ ഇതിനു സൗകര്യമുണ്ട്. പഴയ കെട്ടിടങ്ങളിലെ മുറികളിൽ ആവശ്യത്തിനു സ്ഥലമില്ലാത്തത് പരിമിതിയാണെന്നും മന്ത്രി മലപ്പുറത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
ക്ലാസ് മുറിയിൽ വെല്ലുവിളികളേറെ; സാധ്യത പ്രൈമറിയിൽമാത്രം
മന്ത്രി പറഞ്ഞപോലെ ക്ലാസ് മുറിയിൽ ബാക്ക് ബെഞ്ചൊഴിവാക്കുന്നത് എളുപ്പമല്ല. ആറുമീറ്റർ വീതം നീളത്തിലും വീതിയിലുമാണ് ഒന്നു മുതൽ പത്തുവരെ ക്ലാസ് മുറികളുടെ ഘടന. ഒമ്പതുമീറ്റർ നീളത്തിലും ആറു മീറ്റർ വീതിയിലുമാണ് ഹയർ സെക്കൻഡറിയിലെ ക്ലാസ് മുറി.
ക്ലാസിൽ 'യു' ആകൃതിയിൽ കുട്ടികളെ ഇരുത്തിയാൽ ബാക്ക് ബെഞ്ച് ഒഴിവാക്കാം. പക്ഷേ, ക്ലാസ് മുറിയിലെ കുട്ടികളുടെ എണ്ണം കുറയ്‌ക്കേണ്ടിവരും. ഒരു ക്ലാസിൽ നാലു ബെഞ്ചിട്ട് അഞ്ചു കുട്ടികളെ വീതം ഇരുത്തിയാലും ഒരു ക്ലാസിൽ 20 പേരേയെ പറ്റൂ. അധ്യാപകതസ്‌തിക തീരുമാനിക്കാനുള്ള കുട്ടികളുടെ എണ്ണം ഓരോ ക്ലാസിലും കൂടുതലായതിനാൽ ഇതത്ര എളുപ്പമല്ല.
പ്രൈമറിയിൽ 1:30, യുപിയിൽ 1:35 എന്നിങ്ങനെയാണ് അധ്യാപക-വിദ്യാർഥി അനുപാതം. പ്രൈമറിയിൽ 31, യുപിയിൽ 36 എന്നിങ്ങനെ കുട്ടികളായാൽ രണ്ടു ഡിവിഷനാവും.
ഹൈസ്കൂളിൽ 1:40, ഹയർ സെക്കൻഡറിയിൽ 1:50 എന്നിങ്ങനെയാണ് അധ്യാപക-വിദ്യാർഥി അനുപാതമെന്നതിനാൽ പിൻബെഞ്ച് ഒഴിവാക്കൽ പ്രായോഗികമല്ല.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group