
പാലക്കാട്: "അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന കുട്ടികളുടെ വാക്കുകേട്ട് കരിമ്പുഴ എച്ച്എസ്എസിലെ അധ്യാപകൻ സുബിൻ സുധാകരൻ ഒരു തീരുമാനമെടുത്തു, കുട്ടികളെവെച്ച് ഒരു ഹ്രസ്വചിത്രമെടുക്കണം.
ലഹരിക്കെതിരേ ശക്തമായ ആശയം പങ്കുവെക്കുന്ന സുഗതകുമാരിയുടെ 'സ്നേഹപൂർവം അമ്മ' എന്ന കഥ മതിയെന്ന് ആദ്യമേ തീരുമാനിച്ചു. എട്ടാംക്ലാസ് മലയാളം പാഠപുസ്‌തകത്തിലെ പാഠഭാഗംകൂടിയാണ് ഈ കഥ. അധ്യാപകരും വിദ്യാർഥികളും കൈകോർത്തപ്പോൾ ആ കഥ എട്ടുമിനിറ്റുള്ള ഹ്രസ്വചിത്രമായി. മന്ത്രി വി. ശിവൻകുട്ടി പ്രകാശനംചെയ്‌ത ഈ ഹ്രസ്വചിത്രം ഒൻപതുദിവസത്തിനകം അയ്യായിരത്തിലധികം പേർ കണ്ടു.
നേരത്തെ പല സിനിമകളിലും അസി. ഡയറക്‌ടറായി പ്രവർത്തിച്ചിട്ടുള്ളയാളാണ് സ്കൂളിലെ ചിത്രകലാധ്യാപകൻ സുബിൻ സുധാകരൻ. ഇദ്ദേഹംതന്നെയാണ് ചിത്രം സംവിധാനംചെയ്‌തത്. സ്‌കൂളിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിലെ എം. അദിതി, എം. മുഹമ്മദ് റെനീം, പി. നിവേദ്യ കൃഷ്‌ണ, കെ. ജഗന്നാഥ്, കെ.പി. അഞ്ജന, എം. വിധുകൃഷ്‌ണ, കെ.പി. ജുബിൻ, എം.വി. അമൻ മീർസബ്, എം.എ. അമൃ്യജിത്ത്, എൻ. ദാശിഷ്, ടി.പി. ഷഹീദ് എന്നിവരാണ് അഭിനേതാക്കൾ. സുബിൻ്റെ സുഹൃത്തുക്കളായ വിനോദ് കരിമ്പുഴ ക്യാമറയും വിഷ്ണു ചിത്രസംയോജനവും സൗജന്യമായി നിർവഹിച്ചു. എറണാകുളത്തുള്ള സാബിർ മഡർ ആണ് സംഗീതം. ഹ്രസ്വചിത്രം കൂടുതൽ സ്‌കൂളുകളിൽ പ്രദർശിപ്പിക്കാൻ വിദ്യാഭ്യാസവകുപ്പ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സുബിൻ സുധാകരൻ പറഞ്ഞു. പ്രധാനധ്യാപിക ചിത്ര, പ്രിൻസിപ്പൽ എൻ. സുജാത എന്നിവരുടെ പിന്തുണയുമുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group