സ്‌കൂൾ ഏകീകരണം അന്തിമഘട്ടത്തിൽ

സ്‌കൂൾ ഏകീകരണം അന്തിമഘട്ടത്തിൽ
സ്‌കൂൾ ഏകീകരണം അന്തിമഘട്ടത്തിൽ
Share  
2025 Aug 05, 09:46 AM
mannan

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസഘടന അഴിച്ചുപണിയുന്ന സ്‌കൂൾ ഏകീകരണത്തിനുള്ള നടപടി അന്തിമഘട്ടത്തിൽ വിദ്യാഭ്യാസ ഓഫീസുകളുടെ പുനഃസംഘാടനവും അധ്യാപകതസ്‌തികകളുടെ ക്രമീകരണവും വ്യവസ്ഥചെയ്യുന്ന സ്പെഷ്യൽ റൂൾ ധനവകുപ്പിൻ്റെ അംഗീകാരത്തിനയച്ചു. ഇതിന് അനുമതി കിട്ടിയാൽ 'സ്‌കൂൾ ഏകീകരണം' മന്ത്രിസഭ പരിഗണിക്കും.


ഏകീകരണത്തോടെ, ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾ പ്രൈമറി, ഒമ്പതു മുതൽ 12 വരെ സെക്കൻഡറി എന്നിങ്ങനെയാവും സ്കൂൾഘടന.


അധ്യാപകനിയമനവും ഇതനുസരിച്ച് മാറും. ഇപ്പോഴത്തെ 'ഫയർ സെക്കൻഡറി'ക്ക് പകരം, ഒമ്പതു മുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെട്ട 'സെക്കൻഡറി'യിലേക്കാവും അധ്യാപകനിയമനം, സെക്കൻഡറിയിൽ സീനിയർ, ജൂനിയർ തസ്തിക ഉണ്ടാവില്ല. ഏകീകരണം നടപ്പാവുന്നതോടെ ഹയർ സെക്കൻഡറി അധ്യാപകർ ഹൈസ്‌കൂളിലും പഠിപ്പിക്കേണ്ടി വരും.


വിദ്യാഭ്യാസജില്ല ഇല്ലാതാവും


ഏകീകരണത്തെത്തുടർന്ന്, നിലവിലെ വിദ്യാഭ്യാസ ജില്ല ഇല്ലാതാവും. പൊതുവിദ്യാഭ്യാസം ത്രിതല പഞ്ചായത്ത് സംവിധാനത്തിനു കീഴിൽ വികേന്ദ്രീകരിക്കപ്പെടും. സ്‌കൂൾ മേൽനോട്ടത്തിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പഞ്ചായത്ത് നിർവഹണ ഓഫീസർ(പിഐഒ) എന്ന പുതിയ തസ്‌തിക വരും. പ്രഥമാധ്യാപകർ ഉൾപ്പെടെയുള്ളവരെ ഇതിലേക്ക് സ്ഥാനക്കയറ്റം നൽകി നിയമിക്കും.


ഗ്രാമപ്പഞ്ചായത്തിൽ പിഐമാരായി പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപകർ വരും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകരായിരിക്കും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ പിഐമാർ.


എൻഇപിക്കു ബദൽ


പൊതുവിദ്യാഭ്യാസ ഘടന മാറ്റാൻ 2020-ലെ ദേശീയ വിദ്യാഭ്യാസ നയം(എൻഇപി)നിർദേശിച്ചിരുന്നു. എൻഇപി അംഗീകരിക്കാതെതന്നെ, ദേശീയഘടനയ്ക്ക് അനുസൃതമായി പൊതുവിദ്യാഭ്യാസ സമ്പ്രദായം മാറ്റാനുള്ള കേരളബദലാണ് സ്‌കൂൾ ഏകീകരണം.


വൻതോതിൽ തസ്‌തിക സൃഷ്ടിക്കേണ്ടി വരുമെന്നു കരുതി, സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്‌കൂൾ ഏകീകരണത്തിൽ സർക്കാർ ആദ്യം മടിച്ചുനിന്നു. എന്നാൽ, ജനനനിരക്കും മറ്റും ബാധിച്ച് വിദ്യാർഥികൾ കുറഞ്ഞതുകാരണം പൊതുവിദ്യാലയങ്ങളിൽ അധ്യാപകർ അധികമാകുന്ന സ്ഥിതി വന്നു. അതോടെയാണ് സർക്കാരിന് മനംമാറ്റം.


അധിക അധ്യാപകരെ പുനർവിന്യസിക്കാൻ ഏകീകരണം സഹായിക്കും. പുതുതായി സൃഷ്ടിക്കപ്പെടുന്ന പിഐഒ തസ്ത‌ികയിൽ അധ്യാപകരെ സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നതിനാൽ പുതിയ ബാധ്യത വരില്ല. എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്‌ദാനം കൂടിയാണ് സ്‌കൂൾ ഏകീകരണം.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan