
ചെറുവത്തൂർ മടക്കര തുറമുഖത്ത് പരിശോധനയ്ക്കെത്തിയ മറൈൻ എൻഫോഴ്സ്മെന്റ്റ് വിഭാഗം രണ്ടരലക്ഷം രൂപ വിലമതിക്കുന്ന ചെറുമത്സ്യങ്ങൾ പിടിച്ചെടുത്തു. നിരോധിത മത്സ്യബന്ധനം നടത്തി ചെറുമീനുകളെ തുറമുഖത്തെത്തിച്ച് വിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് തിങ്കളാഴ്ച്‌ച രാവിലെ സംഘം പരിശോധനയ്ക്കെത്തിയത്.
പിടിച്ചെടുത്ത മത്സ്യങ്ങൾ കടലിൽ നശിപ്പിച്ചു. മറൈൻ എൻഫോഴ്സസ്മെന്റ് വിഭാഗത്തിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടെസ്സി, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് കുമാർ, റെസ്ക്യൂ ഗാർഡുമാരായ ശിവ, മനു, അജീഷ്, സേതു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. അനധികൃതമായി വിൽപനയ്ക്ക് വെച്ച ചെറുമത്സ്യങ്ങളാണ് സംഘം പിടിച്ചെടുത്തത്. 10 സെൻ്റീമീറ്ററിന് മുകളിൽ വലുപ്പമുള്ള മത്തി മാത്രമേ പിടിക്കാവൂവെന്നാണ് നിയമം. അഞ്ചും ആറും സെൻ്റിമീറ്റർ വലുപ്പമുള്ള മത്തിയാണ് വള്ളങ്ങിൽ തുറമുഖത്തെത്തിച്ചത്. മത്സ്യസമ്പത്ത് സംരക്ഷിക്കാനായി നിശ്ചിത വലുപ്പമില്ലാത്ത മത്സ്യങ്ങളെ പിടിക്കുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാണ്. നിയമലംഘനത്തിനെതിരെ കർശന നടപടി തുടരുമെന്ന് മറൈൻ എൻഫോഴ്‌സ്മെൻ്റ് വിഭാഗം അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group