
കുന്ദമംഗലം: വെളിച്ചെണ്ണ ഉൾപ്പെടെ വിപണിയിലെ വ്യാജ ഉത്പന്നങ്ങൾ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന കർശനമാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ കുന്ദമംഗലം സപ്ലൈകോ സൂപ്പർമാർക്കറ്റ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ ബ്രാൻഡുകളുടെ 224 ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിലകുറച്ച് കൊടുക്കാൻ കഴിയും, ഉച്ചസമയത്തെ ഹാപ്പി അവേഴ്‌സിൽ വിലക്കുറവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെ കുന്ദമംഗലത്തെത്തിയ മന്ത്രി സൂപ്പർമാർക്കറ്റിലും മരുന്നുഷോപ്പിലും വിൽപ്പനയ്ക്കുവെച്ച ഭക്ഷ്യവസ്‌തുക്കളും പരിശോധന നടത്തി. ഗുണനിലവാരം ഉറപ്പുവരുത്തി വൃത്തിയിൽ ഭക്ഷ്യവസ്‌തുക്കൾ നൽകണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയാണ് മന്ത്രി മടങ്ങിയത്, സിപിഐ നേതാക്കളായ ചൂലൂർ നാരായണൻ, എം. ബാലസുബ്രഹ്മണ്യൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group