വോട്ട് ബഹിഷ്‌കരിക്കാൻ നാട്ടുകാർ

വോട്ട് ബഹിഷ്‌കരിക്കാൻ നാട്ടുകാർ
വോട്ട് ബഹിഷ്‌കരിക്കാൻ നാട്ടുകാർ
Share  
2025 Aug 05, 09:42 AM
DILEEP
SAMUDRA

പേരാമ്പ്ര: ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാർഡ് തോട്ടത്തമണ്ണിൽ താഴെമുതൽ കുറുവനത്തുതാഴെവരെയുള്ള റോഡ് ഇപ്പോൾ പാടം ഉഴുതുമറിച്ച പോലയാണ്. ചെളിയിൽ തെന്നിവീഴാതെ ഈ ഭാഗം കടന്നുകിട്ടിയാൽ ഭാഗ്യമെന്നേ പറയേണ്ടൂ. മഴക്കാലത്ത് റോഡ് പാടേ തകരും കുട്ടികളും പ്രായമായവരും ഇതുവഴി നടന്നുപോകാൻ ഏറെ പ്രയാസപ്പെടുകയാണ്. വർഷങ്ങളായി അനുഭവിക്കുന്ന ദുരിതയാത്ര പരിഹരിക്കാൻ ആരും നടപടി സ്വീകരിക്കുന്നില്ലെന്ന പ്രതിഷേധത്തിലാണ് ഇവിടെയുള്ളവർ. വാഗ്‌ദാനങ്ങൾ പലതുമുണ്ടായെങ്കിലും റോഡ് ടാറിങ് നടത്താൻമാത്രം നടപടിയുണ്ടായിട്ടില്ല. 60 വർഷത്തോളമായി നാട്ടുകാർ ഉപയോഗിക്കുന്ന പാതയാണിത്. 25-ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്നുണ്ട്. അമ്പലത്തിലേക്കടക്കം പോകാനുള്ള വഴിയാണിത്.


റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയകമ്മിറ്റി രൂപവത്‌കരിച്ച് വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രദേശവാസികൾ. തിരഞ്ഞെടുപ്പിന് ആരും വോട്ടുചോദിച്ച് ഇതുവഴി വരേണ്ടെന്നാണ് ഇവർ പറയുന്നത്. 400 മീറ്ററോളം ദൂരമാണ് പാടേ തകർന്ന് ചെളിക്കുളമായി കിടക്കുന്നത്. ചെമ്മൺപാത കാൽനടയാത്രപോലും പോകാൻപറ്റാത്ത അവസ്ഥയിലാണിപ്പോൾ. ഇരുചക്രവാഹനങ്ങളൊന്നും ഇതുവഴി പോകാനാകില്ല. മറ്റുവാഹനങ്ങൾക്കും സാഹസികയാത്രയാണ്. തകർന്ന റോഡിൽ പ്രതിഷേധവുമായി നാട്ടുകാർ ഒത്തുചേർന്നു. ജനകീയകമ്മിറ്റിയോഗത്തിൽ ഗംഗാധാരൻ ആദിയാട്ട് അധ്യക്ഷനായി. ഭാസ്‌കരൻ ആദിയാട്ട്, അശോകൻ കുഴിപ്പുറത്ത്, അബ്‌ദുള്ള മാടംമണ്ണിൽ, ആഷിഫ് തോട്ടത്തമണ്ണിൽ എന്നിവർ പ്രസംഗിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI