
നെടുമ്പാശ്ശേരി: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സിയാൽ നടപ്പാക്കിവരുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 8000 ചതുരശ്രയടി വലുപ്പത്തിൽ പണികഴിപ്പിച്ച ബ്രാൻഡഡ് ഫുഡ് കോർട്ടിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, സിയാൽ മാനേജിങ് ഡയറക്‌ടർ എസ്. സുഹാസ്, സിയാൽ ഡയറക്ടർ വർഗീസ് ജേക്കബ്, എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ വി. ജയരാജൻ, സജി കെ. ജോർജ്, എയർപോർട്ട് ഡയറക്‌ടർ ജി. മനു. സിയാൽ കൊമേഴ്സ്യൽ വകുപ്പ് മേധാവി മനോജ് പി. ജോസഫ്, സിവിൽ വകുപ്പ് മേധാവി ടി. രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആഭ്യന്തര ടെർമിനലിന്റെ ആഗമന ഭാഗത്താണ് പുതിയ ഫുഡ് കോർട്ട് സമ്മജമാക്കിയിരിക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group