
കൊച്ചി: യാത്രക്കാർക്ക് വേഗത്തിൽ ടിക്കറ്റ് ലഭ്യമാക്കുന്നതിന് സ്റ്റേഷനുകളിൽ യുപിഐ സൗകര്യമുള്ള വെൻഡിങ് മെഷീൻ ഏർപ്പെടുത്തി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). പണമിടപാടുകൾ കുറച്ച് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിൻ്റെ ഭാഗമായാണിത് നടപ്പാക്കുന്നത്. യാത്രക്കാർക്ക് കൗണ്ടറിൽ ക്യൂ നിൽക്കാതെ യുപിഐ സംവിധാനത്തിലൂടെ മെഷീനിൽ പണമടച്ച് പേപ്പർ ടിക്കറ്റുകളെടുക്കാനാകും. നേരത്തേയുണ്ടായിരുന്ന ടിക്കറ്റ് വെൻഡിങ് മെഷീനിൽ പണം മാത്രമാണ് സ്വീകരിച്ചിരുന്നത്. ജെഎൽഎൻ മെട്രോ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗതാഗത കമ്മിഷണർ സി. നാഗരാജു മെഷീൻ ഉദ്ഘാടനം ചെയ്‌തു. കൊച്ചി വൺ മൊബൈൽ ആപ്പ്, വാട്‌സാപ്പ്, ഗൂഗിൾ വാലറ്റ് എന്നിവ വഴിയും പേടിഎം, ഫോൺ, റെഡ്ബസ്, യാത്രി, കേരള സവാരി തുടങ്ങിയവ വഴിയും ഇപ്പോൾ ടിക്കറ്റെടുക്കാം.കെഎംആർഎൽ മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ, കെഎംആർഎൽ ഡയറക്ടർമാരായ സഞ്ജയ് കുമാർ, ഡോ. എം.പി. രാം നവാസ്, പീഫ് ജനറൽ മാനേജർമാരായ എ. മണികണ്‌ഠൻ, ഷാജി ജനാർദനൻ, ജനറൽ മാനേജർമാരായ മിനി ഛബ്ര, ജിഷു ജോൺ സ്‌കറിയ, ടി.സി. ജോൺസൻ, ജനന്ദ സോമസുന്ദരം, പി.എസ്. രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group