
തിരുവനന്തപുരം ശംഖുംമുഖം തീരത്തെ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ആറാട്ടുമണ്ഡപം സംരക്ഷിക്കാൻ പ്രവർത്തനങ്ങൾ തുടങ്ങി. കൽമണ്ഡപത്തിനു മുന്നിലായി ജിയോബാഗുകൾ അടുക്കി കടലേറ്റത്തെ തടയാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
കഴിഞ്ഞ കടലേറ്റത്തിൽ കൽമണ്ഡപത്തിനു സമീപംവരെ തിരകൾ എത്തിയിരുന്നു. ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ട് ഉത്സവങ്ങൾക്കും ആറാട്ട് നടത്തുന്നത് ഈ മണ്ഡപത്തിൽവെച്ചാണ്.
ആന്റണി രാജു എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം നടത്തുന്നത്. മണ്ഡപത്തിന് 10 മീറ്റർ മുന്നിലായി 120 മീറ്റർ നീളത്തിലാണ് പോളി പ്രോപ്പലീൻ ജിയോബാഗുകൾ ഉപയോഗിച്ച് കടൽഭിത്തി നിർമിക്കുന്നത്. പദ്ധതി മൂന്നാഴ്‌ചയ്ക്കകം പൂർത്തിയാകുമെന്ന് ആന്റണി രാജു പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group