
തിരുവനന്തപുരം: വിള ഇൻഷുറൻസ് പദ്ധതിയിൽനിന്ന് കർഷകർ ഒഴിവാകുന്നത് തടയാൻ കർശനനടപടിയുമായി കേന്ദ്ര കൃഷിമന്ത്രാലയം. കാർഷികവായ്പ എടുക്കുന്ന കർഷകരെ വിള ഇൻഷുറൻസിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ വിളനാശത്തിൻ്റെ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ബാങ്കുകൾക്കാണെന്ന വ്യവസ്ഥ കൊണ്ടുവന്നു.
വിള ഇൻഷുറൻസിൽ ഉൾപ്പെടാത്ത കർഷകർ കൂടുതലുള്ളത് കേരളത്തിലാണ്. കിസാൻ ക്രെഡിറ്റ് കാർഡുള്ള 45 ലക്ഷം കർഷകർ കേരളത്തിലുണ്ട്. എന്നാൽ, 2025-ലെ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളത് 12,000 പേർമാത്രം.
കെസിസി അക്കൗണ്ടുള്ള മുഴുവൻ കർഷകരെയും വിള ഇൻഷുറൻസ് പദ്ധതിയിൽ ബാങ്കുകൾ അംഗങ്ങളാക്കണമെന്നാണ് വ്യവസ്ഥ വായ്‌പ എടുക്കുന്ന ഘട്ടത്തിൽത്തന്നെ കേന്ദ്രസർക്കാരിൻ്റെ പോർട്ടലിൽ ഇൻഷുറൻസിനുള്ള വിവരംകൂടി നൽകണം. ഇതിൽ ബാങ്കുകൾ വീഴ്ചവരുത്തിയപ്പോൾ, കർഷകർക്ക് നേരിട്ട് ഇൻഷുറൻസിന് രജിസ്റ്റർ ചെയ്യാനുള്ള അനുമതി നൽകി. ഇങ്ങനെ ചെയ്യുന്ന കർഷകർ വായ്പയെടുക്കുമ്പോൾ ഇൻഷുറൻസിൽ ബാങ്ക് ചേർക്കേണ്ടതില്ലെന്ന (ഓപ്ഷൻ ഔട്ട്) ഫോം നൽകിയാൽ മതി. ഇത് മറയാക്കി, കേരളത്തിലെ ബാങ്കുകൾ വായ്‌പ അപേക്ഷയ്ക്കൊപ്പം ഓപ്‌ഷൻ ഔട്ട് ഫോം കുടി കർഷകനിൽനിന്ന് ഒപ്പിട്ട് വാങ്ങിക്കുന്നുവെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കർഷകർ നേരിട്ട് ചെയ്യുന്നിമില്ല. ഒന്നും ഫലപ്രദമല്ലെന്ന് കണ്ടതോടെയാണ് പുതിയ വ്യവസ്ഥ ഇക്കാര്യം അറിയിച്ച് ജൂലായ് 28-ന് എല്ലാ ബാങ്ക് മേധാവികൾക്കും നബാർഡിനും കേന്ദ്രകൃഷിമന്ത്രാലയം കത്തയച്ചു. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് കത്ത് നൽകിയിട്ടുണ്ട്.
ഇൻഷുറൻസ് 27 വിളകൾക്ക്
ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാന കൃഷിവകുപ്പിൻ്റെ ഉത്തരവ് പ്രകാരം നെല്ല്, വാഴ, പച്ചക്കറി, മാവ്, പൈനാപ്പിൾ, കുരുമുളക്, കവുങ്ങ് ഉൾപ്പെടെ 27 വിളകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്താൽ വിളനാശമുണ്ടാകുമ്പോൾ നഷ്ടപരിഹാരം ലഭിക്കും. 2016 മുതൽ 600കോടിയാണ് പദ്ധതിയിൽ കർഷകർക്ക് ലഭിച്ചത്. ഇതിൻ്റെ എത്രയോ ഇരട്ടിയാണ് നാശത്തിൻറെ കണക്ക്. പദ്ധതിയിൽ ഉൾപ്പെടാത്തതിനാൽ നഷ്ടപരിഹാരം ലഭിച്ചില്ല. ഈ വർഷം പദ്ധതിയിൽ ചേരാനുള്ള സമയം 31-വരെ നീട്ടിയിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group