
തിരുവനന്തപുരം: സിനിമയിൽ അവസരംതേടുന്ന പുതുമുഖങ്ങളെ ലൈംഗികമായി ചൂഷണംചെയ്യുന്ന കാസ്റ്റിങ് കൗച്ചിനെതിരേ കടുത്തനടപടി വേണമെന്ന് സർക്കാർ. കുറ്റക്കാരെ പുറത്താക്കി കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് സിനിമാനയം രൂപപ്പെടുത്താനുള്ള കോൺക്ലേവിൽ പ്രതിനിധികൾക്കു നൽകിയ ചർച്ചാരേഖയിൽ സർക്കാർ ശുപാർശചെയ്‌തു.
പ്രൊഫഷണലുകൾക്കെതിരേയുള്ള ഓൺലൈൻ ആക്രമണം പരിഹരിക്കാൻ ടാസ്ക്‌ഫോഴ്സ് വേണം. സിനിമയ്ക്ക് വ്യവസായപദവി നൽകണമെന്ന ചലച്ചിത്രസംഘടനകളുടെ ആവശ്യം സർക്കാർ നയത്തിന്റെ ഭാഗമാക്കും. വിവേചനവും ലൈംഗികാതിക്രമവും നിരോധിക്കണം. താരങ്ങൾക്കുമുതൽ ദിവസവേതനക്കാർക്കുവരെ ചട്ടങ്ങൾ ബാധകമാക്കണം.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ സെൽ, ഓഡിഷൻ സ്റ്റുഡിയോകളിലും പ്രൊഡക്‌ഷൻ ഓഫീസുകളിലും പ്രൊഫഷണൽ കാസ്റ്റിങ് ഡയറക്ടർമാരുടെയും സിനിമകളുടെ ഭാഗമല്ലാത്ത രണ്ടുപേരുടെയും സാന്നിധ്യം. ചുഷണം അറിയിക്കാൻ രഹസ്യസംവിധാനം, ഉപദ്രവവും തൊഴിൽലംഘനങ്ങളും തുറന്നുപറയുന്നവർക്ക് പിന്തുണ, പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നവർക്ക് സംരക്ഷണം, നിയമസഹായം, പ്രതികാരനടപടിയായി പ്രൊഫഷണലുകളെ കരിമ്പട്ടികയിലാക്കുന്നത് നിരോധിക്കൽ തുടങ്ങിയവയും നിർദേശങ്ങളാണ്.
ചലച്ചിത്രമേഖലയ്ക്ക് പുതിയ ദിശാബോധം നൽകാൻ സിനിമാനയം ഉതകുമെന്ന് നടൻ മോഹൻലാൽ പറഞ്ഞു. ദൈവത്തിൻ്റെ സിനിമയാണ് മലയാളസിനിമയെന്നു നടി സുഹാസിനി പറഞ്ഞു. നയം രൂപവത്കരിക്കുമ്പോൾ കോൺക്ലേവിലുണ്ടായ ശുപാർശകൾക്കൊപ്പം ജനങ്ങളുടെ അഭിപ്രായംകൂടി സ്വീകരിക്കുമെന്ന് അധ്യക്ഷനായിരുന്ന മന്ത്രി സജി ചെറിയാൻ അറിയിച്ചു. അന്തരിച്ച സംവിധായകൻ ഷാജി എൻ. കരുണിന് സിനിമാ കോൺക്ലേവ് ആദരമർപ്പിച്ചു. അദ്ദേഹത്തിൻ്റെ (ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.
മറ്റു ശുപാർശകൾ
പോലീസ് സൈബർ വിഭാഗത്തിൽ ആൻ്റി പൈറസി ടാസ്ക് ഫോഴ്സ്
* വിദ്വേഷപ്രചാരണം തടയാൻ റാപ്പിഡ് റെസ്പോൺസ് പ്രോട്ടക്കോൾ
*പ്രൊഡക്‌ഷനുകളിൽ സേഫ്റ്റി ആൻഡ് ഇക്വിറ്റി ഓഫീസർമാർ
* സ്ത്രീകൾക്ക് സുരക്ഷിതയാത്ര, താമസസൗകര്യം, വിശ്രമസ്ഥലം, ലിംഗഭേദമെന്യേ സൃഷ്ടികൾക്ക് അംഗീകാരം
പോഷ് ആക്‌ട് നടപ്പാക്കുന്നതും ചിത്രീകരണം തുടങ്ങുംമുൻപ് കംപ്ലയിൻ്റ് സർട്ടിഫിക്കറ്റും നിർബന്ധം. ആഭ്യന്തരപരാതിപരിഹാര സമിതികളുടെ രജിസ്ട്രി. നിയമം പാലിക്കാത്ത നിർമാണക്കമ്പനികളെ ശിക്ഷിക്കൽ
ലളിതവും പ്രാദേശികഭാഷയിലുള്ളതുമായ കരാറുകൾ, സുതാര്യമായ വേതനഘടന സമയബന്ധിതവും തുല്യവുമായ വേതനം, ജോലിക്ക് സമയപരിധി. കമ്മിഷൻ ഏജൻറുമാർക്ക് നിയന്ത്രണം ലൈസൻസ്
* യൂണിയനുകളിൽ വരുമാനത്തിന് ആനുപാതികമായി അംഗത്വഫീസ്
* സിനിമയ്ക്ക് റഗുലേറ്ററി അതോറിറ്റി, ഓൺലൈൻ കംപ്ലയിന്റ് പോർട്ടൽ, സ്വതന്ത്ര പരാതിപരിഹാരസമിതി
* സ്വതന്ത്രമായ ടൈറ്റിൽ, സ്ക്രിപ്റ്റ് രജിസ്ട്രി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group