തുറമുഖത്ത് ആരവം

തുറമുഖത്ത് ആരവം
തുറമുഖത്ത് ആരവം
Share  
2025 Aug 03, 09:58 AM
mannan

ചെറുവത്തൂർ: രണ്ടാംദിവസം കടൽ കനിഞ്ഞു. വിലനിറയെ മീൻ കുടുങ്ങി.

വള്ളവും ബോട്ടും മീൻ നിറച്ച് മടങ്ങി. അയലയും ചെമ്മീനും ചെറുമീനുകളുമായി വള്ളങ്ങളും ബോട്ടുകളും അടുപ്പിച്ചതോടെ തുറമുഖത്ത് ആരവമുയർന്നു. കച്ചവടക്കാരും മീൻ ഇറക്കുകാരും ലേലക്കാരും കൊട്ടവില്പനക്കാരും മടക്കര തുറമുഖത്ത് സജീവമായി. 54 ദിവസത്തിനിടെ തുറമുഖം സജീവമായത് ശനിയാഴ്ച. മീൻ കിട്ടാതെ നിരാശരായിരുന്ന തൊഴിലാളികളുടെ മുഖത്ത് കാർമേഘം മാഞ്ഞ് സൂര്യപ്രകാശം തെളിഞ്ഞു.


52 ദിവസത്തെ ട്രോളിങ് നിരോധനം കഴിഞ്ഞ് വെള്ളിയാഴ്‌ച കടലിൽ പോയ ബോട്ടുകൾ മിനില്ലാതെയാണ് കരക്കണഞ്ഞത്. മറുനാടൻ തൊഴിലാളികളെ ആശ്രയിക്കുന്ന ഉടമകൾക്ക് വള്ളവും ബോട്ടും കടലിലിറക്കാനായില്ല. 15-ഓടെ മാത്രമെ നാട്ടിൽപോയ തൊഴിലാളികൾ തിരിച്ചെത്തൂ.


മീൻവരവ് കുറഞ്ഞതിനാൽ കുഴിഞ്ഞദിവസംവരെ തൊട്ടാൽ പൊള്ളുന്ന വിലയായിരുന്നു. ശനിയാഴ്‌ച കൂടുതൽ മീനെത്തിയതോടെ വിലയിൽ കുറവുണ്ടായി. മീൻചന്തകളിലും വഴിയോര വില്ലനകേന്ദ്രങ്ങളിലും ചെറുമീനുകളും അയലയും ഒരുകിലോ 100 രൂപയ്ക്കാണ് വില്ലന നടത്തിയത്. വരും ദിവസങ്ങളിൽ ചെമ്മീൻ ചാകരയും മത്തി ചാകരയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തീരദേശം.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan