
വെള്ളമുണ്ട: വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളുടെ കാര്യത്തിൽ ജനങ്ങൾ ബോധവാന്മാരാകണമെന്ന് മന്ത്രി ഒ.ആർ. കേളു, വെള്ളമുണ്ട കുടുംബാരോഗ്യകേന്ദ്രത്തിൽ വിവിധ പ്രവൃത്തികൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. വ്യായാമവും ഇലക്കറി ഭക്ഷണരീതികളും ശീലമാക്കി വരാനിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. എംഎൽഎ ആസ്‌തി വികസനഫണ്ട് വിനിയോഗിച്ച് നിർമിച്ച ഇമ്യൂണൈസേഷൻ ബ്ലോക്ക്, ശൗചാലയ സമുച്ചയം, ഗ്രാമപ്പഞ്ചായത്ത് തുക വകയിരുത്തി ലബോറട്ടറിയിൽ സ്ഥാപിച്ച നൂതന ബയോകെമിസ്ട്രി അനലൈസർ, ജനറേറ്റർ എന്നിവ പ്രവർത്തനം തുടങ്ങി.
വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷൻ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്തംഗം കെ. വിജയൻ, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ആൻസി മേരി ജേക്കബ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group