സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ അറബി കോളേജുകളുടെ പങ്ക്‌ നിർണായകം -അഡ്വ. ഹാരീസ് ബീരാൻ

സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ അറബി കോളേജുകളുടെ പങ്ക്‌ നിർണായകം -അഡ്വ. ഹാരീസ് ബീരാൻ
സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ അറബി കോളേജുകളുടെ പങ്ക്‌ നിർണായകം -അഡ്വ. ഹാരീസ് ബീരാൻ
Share  
2025 Aug 03, 09:53 AM
mannan

പുളിക്കൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന കാലത്ത് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ അറബി കോളേജുകളുടെ പങ്ക് നിർണായകമായിരുന്നുവെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി. പറഞ്ഞു. പുളിക്കൽ എംസിസി നഗറിൽ ആരംഭിച്ച 'സമർപ്പണം 25' മെഗാ കോൺഫറൻസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അഡ്വ. ഹാരിസ് ബീരാൻ.


നിയമ പുസ്തകങ്ങൾ തങ്ങൾക്കനുകൂലമായി ദുർവ്യാഖ്യാനിക്കുന്നവർ വർധിച്ചു വരുന്ന കാലത്ത് നിയമവും ഭാഷയും ഒരുപോലെ പഠിച്ച തലമുറയാണ് ആധുനിക കാല ഇന്ത്യയിൽ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.


പുതിയതായി നിർമിച്ച അക്കാദമിക് ബ്ലോക്ക് കെട്ടിടം ഉദ്ഘാടനം കോളേജ് കറസ്പോണ്ടന്റ് ടി.പി. അബ്‌ദുല്ലക്കോയ മദനി നിർവഹിച്ചു.


പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബഷീർ മാഞ്ചേരി ആമുഖപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ പ്രൊഫ. കെ. പി. അബ്‌ദു റഷീദ് അധ്യക്ഷതവഹിച്ചു.


മുൻ പ്രിൻസിപ്പൽ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ ഉപഹാര സമർപ്പണം നടത്തി.


വിവിധ രംഗങ്ങളിൽ മികവു പുലർത്തിയ കോളേജിലെ പൂർവ വിദ്യാർഥികളായ പ്രൊഫ. ഡോ. ഇ.കെ. സാജിദ് (പ്രിൻസിപ്പൽ, മുക്കം എംഎഎംഒ കോളേജ്), എം ജൗഹർ (സിഇഒ, അൽമാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കോട്ടയ്ക്കൽ), ഡോ. മുഹമ്മദ് ഫവാസ് (പ്രിൻസിപ്പൽ, അൻവാറുൽ ഇസ്‌ലാം അറബിക് കോളേജ് കുനിയിൽ), ഡോ. സി.കെ. റജീഷ് (അധ്യാപകൻ, ഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂൾ നരിക്കുനി) എന്നിവർക്ക് അലുമിനറി പുരസ്കാരങ്ങൾ ഹാരിസ് ബീരാൻ എംപി വിതരണംചെയ്തു.


ഗ്ലോബൽ മീറ്റ് മുതിർന്ന പൂർവ വിദ്യാർഥി പി.കെ.എം. അബ്‌ദുൽ മജീദ് മദനി വലിയോറ ഉദ്ഘാടനം ചെയ്‌തു. ഡോ. മുനീർ മദനി പ്രൊജക്റ്റുകളുടെ അവതരണവും കോളേജ് മാനേജിങ് കമ്മിറ്റി പ്രസിഡൻറ് പി. മുഹിയുദ്ദീൻ മദനി ഫണ്ട് ഉദ്ഘാടനവും നിർവഹിച്ചു.


ഡോ. മുനീർ മദനി പ്രൊജക്റ്റുകളുടെ അവതരണവും കോളേജ് മാനേജിങ് കമ്മിറ്റി പ്രസിഡൻറ് പി. മുഹിയുദ്ദീൻ മദനി ഫണ്ട് ഉദ്ഘാടനവും നിർവഹിച്ചു.


കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ ഈസാ മദനി, കെ.ജെ.യു. സെക്രട്ടറി ഹനീഫ് കായക്കൊടി, ഡോ. എൻ. മുഹമ്മദലി അൻസാരി, അബ്‌ദുൽ അസീസ് തേങ്ങാട്ട്, എം. സ്വലാഹുദ്ദീൻ മദനി, കെ. അലി മദനി മൊറയൂർ, ഡോ. സാബിർ നവാസ്, ഡോ. സൈഫുദ്ദീൻ ബഷീർ എന്നിവർ പ്രസംഗിച്ചു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan