എന്നുണ്ടാകും തീരുമാനമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

എന്നുണ്ടാകും തീരുമാനമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
എന്നുണ്ടാകും തീരുമാനമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
Share  
2025 Aug 02, 10:26 AM
mannan

കൊച്ചി: വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്‌ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനം എന്നുണ്ടാകുമെന്ന് ഹൈക്കോടതി. കേന്ദ്രതീരുമാനം എന്നുണ്ടാകുമെന്ന് പറയാനാകില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പ്രതികരണം.


ദുരന്തം കഴിഞ്ഞിട്ട് ഒരുവർഷം പിന്നിട്ടെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. വായ്‌പ എഴുതിത്തള്ളുന്ന കാര്യത്തിൽ കേരളബാങ്ക് കാണിച്ച മാതൃക കേന്ദ്രത്തിന് കണക്കിലെടുക്കാമെന്നും കോടതി പറഞ്ഞു.


നിർദേശം നിലവിൽ കേന്ദ്ര ധനകാര്യമന്ത്രാലയത്തിൻ്റെ പരിഗണനയിലാണെന്ന് എഎസ്ജി വിശദീകരിച്ചു. ധനകാര്യമന്ത്രാലയത്തിന്റെ പ്രത്യേകവിഭാഗമാണ് ഇത് പരിഗണിക്കുന്നത്. അവർ ഇതുവരെ വിശദീകരണമൊന്നും നൽകിയിട്ടില്ല. തീരുമാനം അറിയിക്കാൻ സമയം വേണമെന്ന് അറിയിച്ചതിനെത്തുടർന്ന് ഹർജി ഓഗസ്റ്റ് 13-ന് പരിഗണിക്കാൻ മാറ്റി തീരുമാനം അന്നെങ്കിലും അറിയിക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണ കുറുപ്പ് ആവശ്യപ്പെട്ടു.


വായ്‌പ എഴുതിത്തള്ളണമെന്ന നിർദേശം കോടതിയാണ് പുറപ്പെടുവിച്ചത്. ദുരന്തനിവാരണനിയമത്തിൽ ഇതിനുള്ള വകുപ്പ് ഒഴിവാക്കിയതിനാൽ അത് സാധ്യമല്ലെന്ന് കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, പ്രത്യേക അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാനാകില്ലേയെന്ന് കോടതി ആരാഞ്ഞിരുന്നു. ഇക്കാര്യത്തിലുള്ള നിലപാടാണ് കേന്ദ്രം അറിയിക്കേണ്ടത്.


35.30 കോടിരൂപയാണ് 12 ദേശസാത്‌കൃത ബാങ്കുകളിൽനിന്നായി ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർ എടുത്തിട്ടുള്ളത്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan