സ്ത്രീസ്വാതന്ത്ര്യം; ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കണം

സ്ത്രീസ്വാതന്ത്ര്യം; ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കണം
സ്ത്രീസ്വാതന്ത്ര്യം; ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കണം
Share  
2025 Aug 02, 10:20 AM
mannan

കല്പറ്റ: സ്ത്രീസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയുംകുറിച്ച് ശക്തമായ ബോധവത്കരണപരിപാടികൾ ഏറ്റെടുക്കണമെന്ന് വനിതാകമ്മിഷൻ അ അഡ്വ. പി കുഞ്ഞായിഷ. അതിക്രമങ്ങൾക്കെതിരേ പരാതിപ്പെടാൻ പലരും ഭയം കാണിക്കുന്നുവെന്നും വനിതാകമ്മിഷൻ പോലുള്ള സംവിധാനങ്ങൾ ജനം കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും അവർ പറഞ്ഞു.


ജില്ലയിൽ ജാഗ്രതാസമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ വിവിധ സെമിനാറുകൾ പുരോഗമിക്കുകയാണ്.


കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാകമ്മിഷൻ ജില്ലാതല അദാലത്തിൽ 17 പരാതികൾ ലഭിച്ചു. നാലെണ്ണം തീർപ്പാക്കി. ഭാര്യ-ഭർത്തൃ ലൈംഗികാതിക്രമം, ഗാർഹിക പീഡനം, പണം നൽകാതെ കബളിപ്പിക്കൽ, സ്വത്തുതർക്കം മുതലായ പരാതികളാണ് അദാലത്തിൽ കൂടുതൽ ലഭിച്ചത്. കൗൺസിലർമാരായ ബിഷ ദേവസ്യ, കെ.ആർ. ശ്വേത തുടങ്ങിവർ പങ്കെടുത്തു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan