
കൊച്ചി വിവരാവകാശ നിയമം ഇന്ത്യൻ ജനാധിപത്യത്തിൽ ഒരു വിപ്ലവകരമായ ചുവടുവെപ്പായിരുവെന്ന് ജസ്റ്റിസ് പി.ജി. അജിത്കുമാർ. വിവരാവകാശ കമ്മിഷണർ ഡോ. അബ്‌ദുൽ ഹക്കീമിനുള്ള യാത്രയയപ്പും വിവരാവകാശ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാവറ കൾച്ചറൽ സെന്റർ, പ്രവാസി ലീഗൽ സെൽ, ആർടിഐ കേരള ഫെഡറേഷൻ, പരിവർത്തൻ കേരള എന്നിവയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
മനുഷ്യാവകാശ കമ്മിഷൻ മുൻ ആക്‌ടിങ് ചെയർപേഴ്‌സൺ പി. മോഹനദാസ് അധ്യക്ഷനായി.ഡോ. അബ്‌ദുൽ ഹക്കിം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡൻ്റ് ഡി.ബി. ബിനു, ചാവറ കൾച്ചറൽ സെന്റർ ഡയറക്‌ടർ ഫാ. അനിൽ ഫിലിപ്പ്, കെ.എൻ.കെ. നമ്പൂതിരി, ഐപ്പ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group