അലൈൻമെന്റ് മാറ്റാൻ കേന്ദ്രം

അലൈൻമെന്റ് മാറ്റാൻ കേന്ദ്രം
അലൈൻമെന്റ് മാറ്റാൻ കേന്ദ്രം
Share  
2025 Aug 02, 10:02 AM
mannan

തിരുവനന്തപുരം വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ (ദേശീയപാത 866) നിലവിലുള്ള അലൈൻമെൻ്റ് മാറ്റേണ്ടിവരുമെന്ന് സൂചന നൽകി കേന്ദ്രസർക്കാർ കുന്നുകളുള്ള പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡിന്റെ അലൈൻമെന്റിനെക്കുറിച്ച് കൂടുതൽ പഠനം നടത്തേണ്ടിവരുമെന്ന് അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പാർലമെന്റിൽ മറുപടി നൽകി. ഇതോടെ ഔട്ടർ റിങ് റോഡ് യാഥാർഥ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടിവരും.


ജൂലായിൽ അനുമതി ലഭിക്കുമെന്നും ഭൂമി വിട്ടുനൽകിയവർക്ക് ഓഗസ്റ്റിൽ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നുമായിരുന്നു സംസ്ഥാന സർക്കാർ നേര പ്രഖ്യാപിച്ചിരുന്നത്. അലൈൻമെന്റ്റിൽ പ്രശ്‌നങ്ങളുണ്ടെന്ന് ദേശീയപാത അധികൃതർ വിലയിരുത്തിയതോടെ നഷ്ട‌പരിഹാരത്തിനായുള്ള കാത്തിരിപ്പും നീളും.


പാരിസ്ഥിതികാഘാതം കുറയ്ക്കണം


സംസ്ഥാനം തയ്യാറാക്കിയ സാധ്യതാപഠന റിപ്പോർട്ട് അനുസരിച്ചായിരുന്നു നിലവിലുള്ള അലൈൻമെൻ്റ് നിശ്ചയിച്ചിരുന്നത്. ഇതിൽ പുല്ലമ്പാറ, മാണിക്കൽ വില്ലേജുകളിൽ വ്യാപകമായി കുന്നുകൾ ഇടിക്കേണ്ടിവരും. ഇതു വലിയ പാരിസ്ഥിതികപ്രശ്ന്‌നത്തിനു കാരണമാകുമെന്നാണ് ആശങ്ക, പാരിസ്ഥിതികാഘാതം പരമാവധി കുറച്ചുവേണം പാതനിർമാണമെന്നാണു കേന്ദ്രനയം. അലൈൻമെൻ്റ് വിലയിരുത്താനും കുന്നുകളുള്ള പ്രദേശത്തെ പാരിസ്ഥിതികപ്രശ്നങ്ങൾ പഠിക്കാനും കേന്ദ്രം കൾസൾട്ടേഷൻ കമ്പനിയെ നിയമിച്ചിട്ടുണ്ട്. സംസ്ഥാനവുമായി ചേർന്നായിരിക്കും അലൈൻമെന്റിലെ മാറ്റങ്ങൾ നിശ്ചയിക്കുക.


കൂടാതെ കേരളത്തിലെ ദേശീയപാത നിർമാണത്തിൽ അടുത്തിടെയുണ്ടായ പ്രശ്നങ്ങൾ കാരണം പുതിയ പാതകളുടെ നിർമാണത്തിൽ കൂടുതൽ പഠനങ്ങൾ നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan