600 കുടുംബങ്ങൾക്ക് പട്ടയം നൽകും - മന്ത്രി രാജൻ

600 കുടുംബങ്ങൾക്ക് പട്ടയം നൽകും - മന്ത്രി രാജൻ
600 കുടുംബങ്ങൾക്ക് പട്ടയം നൽകും - മന്ത്രി രാജൻ
Share  
2025 Aug 01, 08:47 AM
mannan

പുന്നയൂർ: ചാവക്കാട് മുതൽ പുന്നയൂർക്കുളം വരെയുള്ള കടൽ പുറമ്പോക്കിലെ 600 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള സർവേ ഉടൻ നടത്തുമെന്ന് മന്ത്രി കെ. രാജൻ, ഹൈഡ്രോഗ്രാഫിക് സർവേയ്ക്കായി 2.31 ലക്ഷം അനുവദിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചതായും സർക്കാർ കാലാവധി പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ കടൽ പുറമ്പോക്കിലെ അർഹതപ്പെട്ടവർക്ക് പട്ടയവിതരണം നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.


പുന്നയൂരിൽ നടന്ന ഗുരുവായൂർ നിയോജകമണ്ഡലത്തിലെ 145 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ എൻ.കെ. അക്ബർ എംഎൽ.എ അധ്യക്ഷനായി, ഗുരുവായൂർ, ചാവക്കാട് മുനിസിപ്പാലിറ്റി, പുന്നയൂർ, ഒരുമനയൂർ, കടപ്പുറം, ഏങ്ങണ്ടിയൂർ, വടക്കേക്കാട്, പുന്നയൂർക്കുളം പഞ്ചായത്തിലുള്ളവർക്കുമാണ് പട്ടയം വിതരണം ചെയ്തത്.


1962-ൽ പൊന്നാനി താലൂക്കിൽനിന്ന് ഉത്തരവ് ലഭിച്ചെങ്കിലും പട്ടയം ലഭിച്ചതിന് വ്യക്തമായ തെളിവുകളില്ലാത്തതിനാൽ സർക്കാർ പുറമ്പോക്ക് ഭൂമിയായി കിടന്ന പുന്നയൂർ വില്ലേജിലെ 45 കുടുംബങ്ങൾക്കും എടക്കഴിയൂർ വില്ലേജിലെ മത്സ്യഗ്രാമത്തിലെ 15 കുടുംബങ്ങൾക്കുമാണ് പട്ടയം ലഭിച്ചത്. പുന്നയൂർ വില്ലേജിലുള്ളവർക്ക് രേഖകളിൽ ഇല്ലാത്തതിനാൽ സർക്കാർ അനുകൂല്യങ്ങളോ വായ്പകളോ ലഭിച്ചിരുന്നില്ല.


71 അപേക്ഷകളിൽ 15 സെൻ്റിൽ താഴെ കൈവശമുള്ള 48 പേരുടെ അപേക്ഷ പരിഗണിച്ച് 46 പേർക്കാണ് പുന്നയൂർ വില്ലേജിൽ ഭൂമി അനുവദിച്ചിട്ടുള്ളത്. 15 സെന്റിൽ കൂടുതൽ ഭൂമി കൈവശമുള്ളവർക്ക് പട്ടയം രണ്ടാംഘട്ടത്തിൽ നൽകുമെന്നും റവന്യൂ വകുപ്പ് അറിയിച്ചു.


ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജാ പ്രശാന്ത്, പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. സുരേന്ദ്രൻ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്‌മിൻ ഷെഹീർ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻ്റ് വിജിതാ സന്തോഷ്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുമേഷ് എന്നിവർ പ്രസംഗിച്ചു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan