സഭയെ അനുനയിപ്പിക്കാൻ ബിജെപി; രാജീവ് ചന്ദ്രശേഖർ മാർ തട്ടിലിനെ കണ്ടു

സഭയെ അനുനയിപ്പിക്കാൻ ബിജെപി; രാജീവ് ചന്ദ്രശേഖർ മാർ തട്ടിലിനെ കണ്ടു
സഭയെ അനുനയിപ്പിക്കാൻ ബിജെപി; രാജീവ് ചന്ദ്രശേഖർ മാർ തട്ടിലിനെ കണ്ടു
Share  
2025 Aug 01, 08:45 AM
mannan

കൊച്ചി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ കത്തോലിക്കാ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാൻ ബിജെപി നീക്കം തുടങ്ങി. സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ വ്യാഴാഴ്ച‌ വൈകീട്ട് കാക്കനാട് സെയ്‌ൻ്റ് തോമസ് മൗണ്ടിലുള്ള സിറോ മലബാർ സഭാ ആസ്ഥാനത്തെത്തി സഭാതലവൻ മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി.


കന്യാസ്ത്രീകൾക്ക് രണ്ട് ദിവസത്തിനകം ജാമ്യം ലഭിക്കുമെന്നും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഇടപെട്ടിട്ടുണ്ടെന്നും സഭാ നേതാക്കളെ അറിയിച്ചു. പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് രാജീവ് ചന്ദ്രശേഖർ വ്യാഴാഴ്‌ച രാത്രി 8.45-ഓടെ കാക്കനാട്ട് എത്തിയത്.


കന്യാസ്ത്രീകൾ കേസിൽ പെട്ടപ്പോൾ ചില രാഷ്ട്രീയ സംഘടനകൾ അവിടെയെത്തി രാഷ്ട്രീയനാടകം കളിച്ച് വിവാദമാക്കിയെന്ന് സഭാ പിതാക്കന്മാരുമായുള്ള ചർച്ചയ്ക്കുമുൻപ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രശ് പരിഹാരത്തിന് ബിജെപി ഇടപെടുന്നുണ്ടെന്നും വിവാദമാക്കരുതെന്നും വിവിധ കക്ഷിനേതാക്കളെ അറിയിച്ചിരുന്നതാണ്. ജയിലിലായ കന്യാസ്ത്രീകൾക്ക് രണ്ട് ദിവസത്തിനകം ജാമ്യം കിട്ടുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


സഭാനേതാക്കൾ മൂന്നു ദിവസം മുൻപ് എന്നെ വിളിക്കുകയും സഹായം അഭ്യർഥിക്കുകയും ചെയ്‌തിരുന്നുവെന്നും അതേ തുടർന്ന് കാര്യക്ഷമമായി താനും പാർട്ടിയും ഇടപെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.


കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. നടപടിക്രമങ്ങളിൽ വരുത്തിയ വീഴ്ച‌യാണ് കേസെടുക്കാൻ കാരണം. ഈ വിഷയം കൊണ്ട് കത്തോലിക്കാ സഭയുമായി ബിജെപി അകൽച്ചയിലായിട്ടില്ല.


ജാമ്യനടപടികൾ വേഗത്തിലാക്കണമെന്ന് സഭ ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യത്തിൽ ഉറപ്പ് നൽകിയതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു


സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ രാജീവ് ചന്ദ്രശേഖർ വെള്ളിയാഴ്‌ച സന്ദർശിക്കും.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan