
അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലെ യാത്രക്കാർക്ക് ആശ്വാസമായി തകഴി റെയിൽവേ ലെവൽക്രോസിൽ മേൽപ്പാലം നിർമിക്കുന്നതിനുള്ള നടപടി തുടങ്ങി. മണ്ണുപരിശോധനയാണ് ഇപ്പോൾ തുടങ്ങിയത്.
ആലപ്പുഴ-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന സംസ്ഥാനപാതയിലെ വാഹനത്തിരക്കേറിയ ലെവൽക്രോസിൽ മേൽപ്പാലം വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. അമ്പലപ്പുഴ-ഹരിപ്പാട് ഇരട്ടപ്പാത വന്നതോടെ കൂടുതൽ സമയം ഗേറ്റടച്ചിടേണ്ടിവരുന്നു. ഹരിപ്പാടുഭാഗത്തുനിന്നുള്ള തീവണ്ടി കടന്നുപോയാലും അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന വണ്ടികൂടി പോയാൽ മാത്രമാണ് ഗേറ്റു തുറക്കുന്നത്. കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽനിന്നും നൂറ്റൻപതിലധികം ബസുകൾ പുലർച്ചെ 5.30 മുതൽ സർവീസ് നടത്തുന്നുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും തിരുവല്ലയിലെ സ്വകാര്യ ആശുപത്രികളിലേക്കും രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഗേറ്റടച്ചിടുമ്പോൾ ഗതാഗതക്കുരുക്കിൽപ്പെടാറുണ്ട്.
മേൽപ്പാലമാവശ്യപ്പെട്ട് എടത്വാ വികസനസമിതി സമരം നടത്തിയിരുന്നു. തുടർന്ന്, സംസ്ഥാന മനുഷ്യാവകാശകമ്മിഷനംഗം വി.ാക്. ബീനാകുമാരി സ്ഥലം സന്ദർശിച്ചു. ചെലവിൻ്റെ പകുതിവീതം റെയിൽവേയും സംസ്ഥാനസർക്കാരും വഹിക്കുന്ന രീതിയിലാണ് പദ്ധതി. മേൽപ്പാലത്തിനായി 35.94 കോടി രൂപയാണ് നേരത്തേ കണക്കാക്കിയിരുന്നത്. ഭൂമിയേറ്റെടുക്കലിനുമാത്രം പത്തുകോടിരൂപ വേണ്ടിവരുമെന്ന് റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ കേരള കണക്കാക്കിയിരുന്നു. ദീർഘകാലമായുള്ള ജനകീയാവശ്യത്തിനു ചിറകുമുളച്ചതായി മേൽപ്പാലം സമ്പാദകസമിതി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, സെക്രട്ടറി ഫിലിപ്പ് ചെറിയാൻ, കൺവീനർ ജിജി സേവ്യർ, എടത്വാ വികസനസമിതി പ്രസിഡൻ്റ് ഐസക് എഡ്വേർഡ് എന്നിവർ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group