
കൊച്ചി: അവശതയും രോഗവുംബാധിച്ച തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം നീട്ടിവെക്കണമെന്ന് ഹൈക്കോടതി. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെ മുൻ ഉത്തരവുകളും 2023-ലെ ആനിമൽ ബെർത്ത് കൺട്രോൾ റൂൾസും ദയാവധത്തിന് അനുമതി നൽകുന്നില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്നാവശ്യപ്പെടുന്ന ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
തെരുവുനായ ആക്രമണത്തിനുള്ള നഷ്‌ടപരിഹാരഅപേക്ഷ പരിഗണിക്കാൻ ഒരു മാസത്തിനകം 14 ജില്ലകളിലും കമ്മിറ്റി രൂപവത്കരിക്കാൻ കെൽസ മെംബർ സെക്രട്ടറിക്കു നിർദ്ദേശം നൽകി, ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പക്കലുള്ള ഫയലുകൾ അതത് ജില്ലാ കമ്മിറ്റികൾക്ക് കൈമാറണം. ഇവയിൽ കഴിവതും വേഗത്തിൽ തീരുമാനമെടുക്കണം. സിരിജഗൻ കമ്മിറ്റി സ്വീകരിച്ച അതേ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമിത് തെരുവുനായ്ക്കളുടെ ആക്രമത്തിനിരയാകുന്നവർക്ക് താലൂക്ക് തലത്തിലും അപേക്ഷ നൽകാം.
കേസിൽ കോടതിയെ സഹായിക്കാനായി മുതിർന്ന അഭിഭാഷകൻ പി. ദീപക്കിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു..
ചട്ടങ്ങൾ പ്രായോഗികമല്ലെന്ന് സർക്കാർ
പേബാധിച്ച നായ്ക്കളെ കൊല്ലുന്നതിനുപകരം സ്വാഭാവിക മരണത്തിനായി കാത്തിരിക്കണമെന്നതടക്കമുള്ള 2023 ലെ ആനിമൽ ബെർത്ത് കൺട്രോൾ റൂൾസിലെ നിർദേശം പ്രായോഗികമല്ലെന്ന് സർക്കാർ. ഇതുകാരണം തെരുവുനായ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കാനാകുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group