
കണ്ണൂർ: ഇന്ന് സിനിമ നിർമിക്കുന്നവരുടെ ലക്ഷ്യം പലപ്പോഴും പണമുണ്ടാക്കലായെന്നും സംസ്‌കാരത്തെ ഉയർത്തലല്ലെന്നും സംഗീതസംവിധായകൻ ജെറി അമൽദേവ് അഭിപ്രായപ്പെട്ടു. ജവാഹർ ലൈബ്രറിയും കണ്ണൂർ ആകാശവാണിയും ചേർന്ന് സംഘടിപ്പിച്ച മുഹമ്മദ് റഫി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിനിമ ആവശ്യപ്പെടുന്ന സംഗീതോപകരണങ്ങളാണ് താൻ ഉപയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ സംഗീതോപകരണത്തിൻ്റെ വലിയ നിരയുണ്ടായിരുന്നു. എന്നാൽ പരിമിതമായ സംഗീതോപകരണങ്ങൾ ഉപയോഗിച്ചും ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നിർമാണച്ചെലവ് അനുസരിച്ചാണ് ഇവ നിശ്ചയിക്കപ്പെടുന്നത്. അദ്ദേഹം പറഞ്ഞു. ദേവദുന്ദുഭി സാന്ദ്രലയം എന്നുതുടങ്ങുന്ന സിനിമാഗാനം അദ്ദേiane വേദിയിൽ പാടി. ലൈബ്രറി വർക്കിങ് ചെയർമാൻ എം.രത്നകുമാർ അധ്യക്ഷനായി. ഡോ. ടി.ശശിധരൻ രചിച്ച 'മുഹമ്മദ് റഫി സൗബാർ ജനം ലേങ് ഗേ' എന്ന പുസ്‌തകം ജെറി അമൽദേവ് പ്രകാശനം ചെയ്‌തു. എം.ഉമ്മർ ഏറ്റുവാങ്ങി. ആകാശവാണി മേധാവി എം.ചന്ദ്രബാബു, എച്ച്.വിനോദ് ബാബു എം.കെ.അരുണ, സുധീർ പയ്യനാടൻ, ശ്രീജ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഡോ. ജി.ഹരികുമാർ ഹാർമോണിയത്തിൽ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ വായിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group