
ശ്രീകണ്ഠപുരം ഛത്തീസ്‌ഗഢിലെ ദുർഗിൽ അഞ്ചുദിവസമായി ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളായ വന്ദനാ ഫ്രാൻസിസിനെയും പ്രീതി മേരിയെയും എംഎൽഎമാരായ സജീവ് ജോസഫും റോജി എം. ജോണും സന്ദർശിച്ചു.
സിസ്റ്റർമാരെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നതായും ഇക്കാര്യത്തിൽ ജാതി-മത ഭേദമെന്യേ എല്ലാവരുടെയും പിന്തുണയുണ്ടെന്നും സജീവ് ജോസഫ് അറിയിച്ചു. ഉദയഗിരി സെയ്‌ൻ്റ് മേരീസ് പള്ളി വികാരി ഫാ. സേവ്യർ പുത്തൻപുര, സിസ്റ്റർ വന്ദനാ ഫ്രാൻസിസിൻ്റെ സഹോദരൻമാരായ ജിൻസൺ മാത്യു ജോസഫ് മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നു. കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ചു.
കണ്ണൂർ: ഛത്തീസ്ഗഢിൽ ജയിലിലടച്ച കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എൻഐഎ കോടതിക്ക് വിട്ടത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കണ്ണൂർ രൂപത കെഎൽസിഎ യോഗം പറഞ്ഞു. മതപരിവർത്തനമോ മനുഷ്യക്കടത്തോ ഇല്ലെന്നിരിക്കെ കന്യാസ്ത്രീകളെ ജയിലിലടിച്ച നടപടിയിൽ യോഗം പ്രതിഷേധിച്ചു.
രൂപതാ പ്രസിഡൻ് ഗോഡ്‌സൺ ഡിക്രൂസ് അധ്യക്ഷനായി. കെ.എൽസിഎ കണ്ണൂർ രൂപതാ ഡയറക്‌ടർ ഫാ. ആൻസിൽ പീറ്റർ, ഫാ. മാർട്ടിൻ രായപ്പൻ, രതീഷ് ആന്റണി, ആൻ്റണി നെറോണ, ശ്രീജൻ ഫ്രാൻസിസ്, കെ.എച്ച്. ജോൺ, ഫ്രാൻസിസ് അലക്‌സ്, കെ. ക്രിസ്റ്റഫർ തുടങ്ങിയവർ സംസാരിച്ചു.
കണ്ണൂർ : സിപിഐ (എംഎൽ) റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റിയുംപ്രതിഷേധിച്ചു. ക്രിസ്ത്യാനികൾ ഉൾപ്പെടെ മത ന്യൂനപക്ഷങ്ങൾ ഹിന്ദുത്വ സംസ്കാരത്തിന്റെ ഭാഗമായി നിന്നില്ലെങ്കിൽ ആഭ്യന്തര ശത്രുക്കളായി കണക്കാക്കി നേരിടുമെന്ന് ആർഎസ്എസ് ആചാര്യൻ ഗോൾവാൽക്കർ പ്രഖ്യാപിച്ചതാണ്. അത് യാഥാർഥ്യമാക്കുന്ന സംഭവമാണ് നടന്നത്. കന്യാസ്ത്രീകളെ നിരുപാധികം വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. വിനോദ്‌കുമാർ രാമന്തളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.പി.അബുബക്കർ, പി.വി.പദ്‌മനാഭൻ, കെ.പി.പവിത്രൻ, പി.വി.വസന്തൻ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group