
കൊച്ചി: അന്താരാഷ്ട്രനിലവാരമുള്ള റോഡൊന്നും വേണ്ട, മനുഷ്യനെ കൊല്ലാത്ത റോഡുമതിയെന്ന് ഹൈക്കോടതി. അന്താരാഷ്ട്രനിലവാരമുള്ള റോഡൊന്നും നിർമിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. കുഴികളിൽവീണ് ഇനിയൊരു ജീവൻ നഷ്‌ടമാകരുത്. റോഡിലെ അപകടമരണങ്ങളിൽ കേരളത്തെ നമ്പർവൺ ആക്കരുതെന്നുപറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റോഡുകൾ സമഗ്ര ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് ഉത്തരവിട്ടു.
റോഡുകളുടെ തകർച്ചയ്‌ക്കെതിരേ ഫയൽചെയ്‌ത ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. എറണാകുളം നഗരത്തിലെ റോഡുകളുടെ ചുമതലയുള്ള എൻജിനിയർമാരെയും കോടതിയിൽ വിളിച്ചുവരുത്തിയിരുന്നു. എറണാകുളത്തും തൃശ്ശൂരും വാഹനാപകടങ്ങളിൽ യുവാക്കൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹർജികൾ പരിഗണിച്ചത്.
തകർച്ചയ്ക്ക് മഴയടക്കമുള്ള കാരണങ്ങൾ സർക്കാർ നിരത്തിയെങ്കിലും കോടതി തള്ളി. കേരളത്തിൽമാത്രമല്ല, ലോകത്തെല്ലായിടത്തും മഴയുണ്ട്. അവിടെയൊക്കെ റോഡുണ്ടെന്നും കോടതി പറഞ്ഞു.
എൻജിനിയർമാർ മറാഡുകൾ പതിവായി പരിശോധിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. കുഴിയുള്ളിടത്ത് മുന്നറിയിപ്പ് ബോർഡെങ്കിലും വെക്കേണ്ടേ, റോഡിൽ കുഴിയുണ്ടാകാൻ അനുവദിക്കരുത്. തുടർച്ചയായ നിരീക്ഷണം വേണം. കുഴികൾക്ക് എൻജിനിയർ ഉത്തരവാദിയാകണം. ഒാഡിറ്റിൻ്റെ സമഗ്രറിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. വിഷയം പിന്നീട് വീണ്ടും പരിഗണിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group