അതിവേഗം

അതിവേഗം
അതിവേഗം
Share  
2025 Jul 30, 10:35 AM
mannan

കോഴിക്കോട്: വെങ്ങളംമുതൽ രാമനാട്ടുകരവരെയുള്ള കോഴിക്കോട്

ബൈപ്പാസിന്റെ ബാക്കി നാലുശതമാനം പ്രവൃത്തികൂടി ഉടൻ പൂർത്തിയാക്കി പൂർണമായി തുറന്നുകൊടുക്കാൻ ദേശീയപാത അതോറിറ്റിയുടെ കേരളത്തിന്റെ ചുമതലയുള്ള റീജണൽ ഓഫീസർ റിട്ട. കേണൽ എ.കെ. ജൻബാസ് നിർദേശം നൽകി.


ബൈപ്പാസ് സന്ദർശനത്തിനുശേഷം നടന്ന യോഗത്തിലാണ് കരാറുകാരോട് ആവശ്യപ്പെട്ടത്. തിങ്കളാഴ്‌ച രാത്രിയാണ് അദ്ദേഹം ബൈപ്പാസിൽ പരിശോധന നടത്തിയത്. ടോൾപ്ലാസയുടെ പ്രവൃത്തി പുരോഗതിയാണ് കാര്യമായി പരിശോധിച്ചത്.


ബൈപ്പാസിന്റെ 96 ശതമാനം പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. ഇനി സർവീസ് റോഡുകൾ, മലാപ്പറമ്പിലെ സംരക്ഷണഭിത്തി നിർമാണം ഉൾപ്പെടെയുള്ള ജോലികളാണ് ബാക്കിയുള്ളത് സർവീസ് റോഡിന് രണ്ടിടത്ത് ദേശീയപാത അതോറിറ്റി സ്ഥലമെടുത്ത് നൽകാനുണ്ട്..


അതിനുശേഷമേ പൂർണമായി കഴിയുകയുള്ളൂ. മലാപ്പറന്പിൽ സംരക്ഷണഭിത്തിയുടെ ഡിസൈൻ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. പരിശാധനയിൽ റീജണൽ ഓഫീസർ തൃപ്‌തനാണെന്ന് കോഴിക്കോട് പ്രോജക്ട‌് ഓഫീസർ പ്രശാന്ത് ദുബെ പറഞ്ഞു. കോഴിക്കോട് ബൈപ്പാസ് ഏതാണ്ട് പൂർത്തിയായി.


അഴിയൂർമുതൽ വെങ്ങളംവരെയുള്ള ഭാഗത്ത് മണ്ണിന്റെ ലഭ്യതക്കുറവും വെള്ളമൊഴുകിപ്പോവാൻ സൗകര്യമില്ലാത്തതുമാണ് വലിയ വെല്ലുവിളി.

പയ്യോളി ഉൾപ്പെടെ അഞ്ചിടങ്ങളിൽ പ്രശ്‌നമുണ്ട്. റെയിൽവേ ഉൾപ്പെടെ യോജിച്ച് പരിഹാരംകാണേണ്ട വിഷയമാണ്. തുടർച്ചയായുള്ള മഴ പ്രവൃത്തി നീളുന്നതിന് കാരണമാവുന്നുണ്ട്.


ഈ വർഷം ഡിസംബറോടെ വലിയ വ്യത്യാസം അഴിയൂർ വെങ്ങളം റീച്ചിലുണ്ടാവും.

അടുത്തവർഷം മാർച്ചോടെ ഗതാഗതം സുഗമമാവുമെന്നും അദ്ദേഹം പറഞ്ഞു. അവലോകനയോഗത്തിൽ കെഎംസി കൺസ്ട്രക്‌ഷൻസ് പ്രോജക്‌ട് ഡയറക്‌ടർ ദേവരാജുലു റെഡ്ഡിയും പങ്കെടുത്തു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan