കാലിക്കറ്റ് സർവകലാശാല യൂണിയൻ ഭാരവാഹികൾക്ക് എംഎസ്എഫിന്റെ സ്വീകരണം

കാലിക്കറ്റ് സർവകലാശാല യൂണിയൻ ഭാരവാഹികൾക്ക് എംഎസ്എഫിന്റെ സ്വീകരണം
കാലിക്കറ്റ് സർവകലാശാല യൂണിയൻ ഭാരവാഹികൾക്ക് എംഎസ്എഫിന്റെ സ്വീകരണം
Share  
2025 Jul 30, 10:33 AM
mannan

മലപ്പുറം: കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് എംഎസ്‌എഫ് സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്തു സ്വീകരണം നൽകി. സ്വീകരണയോഗം മുസ്‌ലിംലീഗ് സംസ്ഥാനപ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. കാമ്പസുകൾ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കാലത്ത് എംഎസ്എഫിന്റെ വിജയം സംഘടനയുടെ മുന്നോട്ടു പോക്കിന് വലിയ ഊർജം പകരുമെന്ന് അദ്ദേഹം പറഞ്ഞു. എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ. നവാസ് അധ്യക്ഷനായി. മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ മുഖ്യാതിഥിയായി. മുസ്‌ലിംലീഗ് ദേശീയസെക്രട്ടറി കെ.പി.എ. മജീദ്, സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം, പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, സി.പി. സൈതലവി, സി.പി. ചെറിയമുഹമ്മദ്, അബ്‌ദുറഹിമാൻ രണ്ടത്താണി, എംഎൽഎമാരായ പി. ഉബൈദുള്ള, അഡ്വ. യു.എ. ലത്തീഫ്, ടി.വി.ഇബ്രാഹിം, വനിതാ ലീഗ് നേതാക്കളായ അഡ്വ. നൂർബീന റഷീദ്. സുഹറ മമ്പാട് തുടങ്ങിയവരും മുസ്ല‌ിംലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കളും പങ്കെടുത്തു. യൂണിയൻ ചെയർപേഴ്സ‌ൺ പി.കെ. ഷിഫാന, ജനറൽസെക്രട്ടറി സുഫിയാൻ വില്ലൻ, വൈസ് ചെയർമാന്മാരായ എ.സി. ഇർഫാൻ, നാഫിഅ ബിറ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ സൽമാൻ കാപ്പിൽ, സഫ്വാൻ ഷമീം എന്നിവർ സ്വീകരണം ഏറ്റുവാങ്ങി. നൂറു കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത റാലിയോടെയായിരുന്നു ആഘോഷ പരിപാടികൾ തുടങ്ങിയത്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan