തെരുവുനായശല്യം വർധിച്ചുപൊറുതിമുട്ടി ജനം

തെരുവുനായശല്യം വർധിച്ചുപൊറുതിമുട്ടി ജനം
തെരുവുനായശല്യം വർധിച്ചുപൊറുതിമുട്ടി ജനം
Share  
2025 Jul 30, 10:27 AM
mannan

ചെറുതോണി: ജില്ലാ ആസ്ഥാന മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം

വർധിച്ചു. പൈനാവ്, കരിമ്പൻ, തടിയമ്പാട്, പള്ളിത്താഴം, വാഴത്തോപ്പ്, ഇടുക്കി, ലക്ഷംകവല, പെരുങ്കാലാ, മരിയാപുരം, പാറേമാവ്, ചെറുതോണി തുടങ്ങിയ പ്രദേശങ്ങളിൽ ഉടമസ്ഥരില്ലാത്ത നൂറ് കണക്കിന് നായ്ക്കളാണ് പ്രദേശവാസികൾക്കും പൊതുജനങ്ങൾക്കും നിരന്തരം ശല്യമായി മാറുന്നത്.


കഴിഞ്ഞദിവസം കരിമ്പൻ ടൗണിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ടൗണിലൂടെ അലഞ്ഞുനടന്ന തെരുവുനായ വ്യാപാരിയെയും വഴിയാത്രക്കാരെയും ഓടിച്ചിട്ട് കടിക്കുകയായിരുന്നു.


ഇവരുടെ ശരീരത്തിൽ മാരകമായ മുറിവുണ്ടായിട്ടുണ്ട്. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ആളെ രക്ഷിക്കാൻ കൂട്ടംചേർന്ന് നായയെ തല്ലിക്കൊന്നു. ഹൈറേഞ്ചിലെ ഒട്ടുമിക്ക ടൗണുകളിലും തെരുവ്നായശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടി.


ഇടുക്കി മെഡിക്കൽ കോളേജാശുപത്രി പരിസരത്തും കളക്‌ടറേറ്റിന് സമീപത്തും തെരുവുനായ ശല്യം രൂക്ഷമാണ്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും കാൽ നടയാത്രികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. തെരുവ് നായ്ക്കളെ ഷെൽട്ടർ ഹോമിൽ പാർപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan