സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; ശക്തമായ കാറ്റിന് സാധ്യത, പ്രളയ സാധ്യത മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; ശക്തമായ കാറ്റിന് സാധ്യത, പ്രളയ സാധ്യത മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; ശക്തമായ കാറ്റിന് സാധ്യത, പ്രളയ സാധ്യത മുന്നറിയിപ്പ്
Share  
2025 Jul 27, 10:58 AM
mannan

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴ ഇന്നും തുടരും. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ (ജൂലൈ 27) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.


സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.


ഓറഞ്ച്, യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചെങ്കിലും ഒരു ജില്ലകളില്‍ ഇതുവരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്. കോട്ടയം ജില്ലയില്‍ മരം കടപുഴകി വൻ നാശനഷ്ടം സംഭവിച്ചു. നിരവധി വീടുകള്‍ തകരുകയും വൈദ്യുതിബന്ധം താറുമാറാകുകയും ചെയ്തു. മലയോര ജില്ലകളിലും പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്.


പ്രളയ സാധ്യത മുന്നറിയിപ്പ്


അപകടകരമായ രീതിയില്‍ ജലനിരപ്പുയർന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, യെല്ലോ അലേർട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.


ഓറഞ്ച് അലേർട്ട്


പത്തനംതിട്ട: മണിമല (തോണ്ട്ര സ്റ്റേഷൻ), അച്ചൻകോവില്‍ (കോന്നി GD & കല്ലേലി സ്റ്റേഷൻ), തുമ്ബമണ്‍ സ്റ്റേഷൻ- CWC)


യെല്ലോ അലേർട്ട്


തിരുവനന്തപുരം: വാമനപുരം (മൈലാമ്മൂട് സ്റ്റേഷൻ).

കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷൻ).

ആലപ്പുഴ: അച്ചൻകോവില്‍ (നാലുകെട്ടുകവല സ്റ്റേഷൻ).

പത്തനംതിട്ട : പമ്ബ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവില്‍ (പന്തളം സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC), പമ്ബ (മടമണ്‍-CWC)

ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ-CWC)

തൃശൂർ: ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ)

കണ്ണൂർ: വളപട്ടണം (അയ്യപ്പൻകാവ് & അനുങ്ങോട് സ്റ്റേഷൻ)

വയനാട്: കബനി (ബാവേലി സ്റ്റേഷൻ)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയാറാകണം.


പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം


കണ്ണൂർ (വളപട്ടണം മുതല്‍ ന്യൂ മാഹി വരെ) ജില്ലയിലെ തീരങ്ങളില്‍ ഇന്ന് രാവിലെ 08.30 വരെയും, കാസർകോട് (കുഞ്ചത്തൂർ മുതല്‍ കോട്ടക്കുന്ന് വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 08.30 വരെയും 2.8 മുതല്‍ 3.4 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 08.30 വരെ 2.5 മുതല്‍ 2.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan