
തിരുവനന്തപുരം: തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിയുമ്പോൾ
കോൺഗ്രസിന് അധോഗതിയായിരിക്കുമെന്നും എടുക്കാചരക്കാകുമെന്നുമുള്ള വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ ഡിസിസി പ്രസിഡൻ്റ് പാലോട് രവി രാജിവെച്ചു രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന് വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി, രവിയും ജലീലുംതമ്മിൽ ഏപ്രിലിൽ നടത്തിയ സംഭാഷണമാണ് പുറത്തായത്.
എൽഡിഎഫിന് തുടർഭരണം കിട്ടുമെന്നും ബിജെപി 60 മണ്ഡലങ്ങളിൽ അമ്പതിനായിരം വോട്ടുവരെ പിടിക്കുമെന്നും മവി പറഞ്ഞിരുന്നു. സംഘടനാസംവിധാനം ശക്തിപ്പെടുത്തേണ്ടതുസംബന്ധിച്ചാണ് സംസാരിച്ചതെന്നും സംഭാഷണത്തിൻ്റെ ചില ഭാഗങ്ങൾ ആരോ പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു പാലോട് രവിയുടെ നിലപാട്.
എന്നാൽ, തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെയുണ്ടായ വിവാദം സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. തുടർന്ന് കെപിസിസി പ്രസിഡന്റ്റ് മുതിർന്ന നേതാക്കളുമായി ആലോചിച്ച് അടിയന്തരമായി രവിയുടെ രാജി ചോദിച്ചുവാങ്ങുകയായിരുന്നെന്നാണ് സൂചന.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group