‌‌‌അതിഥിത്തൊഴിലാളികളുടെ വാസസ്ഥലംസുരക്ഷിതത്വം ഉറപ്പുവരുത്തണം -ഒ.ആർ. കേളു

‌‌‌അതിഥിത്തൊഴിലാളികളുടെ വാസസ്ഥലംസുരക്ഷിതത്വം ഉറപ്പുവരുത്തണം -ഒ.ആർ. കേളു
‌‌‌അതിഥിത്തൊഴിലാളികളുടെ വാസസ്ഥലംസുരക്ഷിതത്വം ഉറപ്പുവരുത്തണം -ഒ.ആർ. കേളു
Share  
2025 Jul 27, 10:48 AM
mannan

കല്പറ്റ: ജില്ലയിൽ വിവിധസ്ഥലങ്ങളിലായി താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ വാസസ്ഥലം പരിശോധിച്ച് സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്താനും കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാനും കളക്ട‌റേറ്റ് ആസൂത്രണഭവൻ എപിജെ ഹാളിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിൽ മന്ത്രി ഒ.ആർ. കേളു നിർദേശം നൽകി. പൊഴുതന ഗ്രാമപ്പഞ്ചായത്തിലെ സുഗന്ധഗിരിയിൽ താമസിക്കുന്ന ഉന്നതിക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായി വനംവകുപ്പ് എൻഒസി ആവശ്യമാകുന്നതിനാൽ ഐടിഡിപിയും വനംവകുപ്പും ചേർന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും ഉന്നതിക്കാർക്ക് പട്ടയം അനുവദിക്കുന്നതിനുവേണ്ട നടപടികളിൽ തീരുമാനമെടുക്കണമെന്നും മന്ത്രി പറഞ്ഞു.


നാഷണൽ ഹൈവേയുടെ ഓരങ്ങളിലെ കാടുവെട്ടിമാറ്റാനും പുല്ലള്ളി-ചേകാടി റോഡ് വനത്തിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ ഒടിഞ്ഞുവീഴാറായ മരങ്ങൾ മുറിച്ചുമാറ്റാനും കളക്‌ടർ ഡി.ആർ. മേഘശ്രീ നിർദേശം നൽകി. അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുന്നതിന് 26 തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ലഭിച്ച 585 അപേക്ഷകളിൽ 407 മരങ്ങൾ മുറിച്ചുമാറ്റി. നാഷണൽ ഹൈവേയിലും വനംവകുപ്പിന് കീഴിലുള്ള മരങ്ങളും ഒരാഴ്ചയ്ക്കകം മുറിച്ചുമാറ്റണം. തദ്ദേശസ്ഥാപനപരിധികളിൽ ജലസംഭരണത്തിനായി നിർമിച്ച പദ്ധതികൾ കാലവർഷത്തിൽ അപകടകരമായ അവസ്ഥയിലേക്ക് മാറുന്നതിനാൽ അതീവ ശ്രദ്ധപുലർത്തണമെന്നും തദ്ദേശസ്ഥാപനത്തിന് കീഴിലെ ജലസംഭരണികൾ പരിശോധിച്ച് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണമെന്നും കളക്ട‌ർ പറഞ്ഞു.


സ്കൂളുകളിൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ജില്ലയിലെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളും 'ഡ്രോപ്പ് ഔട്ട് ഫ്രീ' പദ്ധതി നടപ്പാക്കാൻ കളക്ടർ ജില്ലാ വികസനസമിതി യോഗത്തിൽ നിർദേശിച്ചു.


കോടനാട് പ്ലാന്റേഷൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി നിർമിച്ച തടയണ പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്ത് ജലം ഒഴിവാക്കികളഞ്ഞു. തടയണ ഡാം സേഫ്റ്റി അതോറിറ്റി പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെഎസ്ഇബി ബാണാസുര ഡാമിനുവേണ്ടി ഏറ്റെടുത്ത കുതിരപാണ്ടി റോഡിന് പകരം അനുവദിച്ച പുതിയ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കെഎസ്ഇബി നടപടിസ്വീകരിക്കണം. അതിദരിദ്ര ഭൂരഹിതരായ 141 പേർക്ക് വീടുനിർമാണത്തിന് ഭൂമി ലഭ്യമാക്കുന്നതിന് സ്ഥലം കണ്ടെത്തുമെന്ന് ദാരിദ്ര്യലഘൂകരണ വിഭാഗം അറിയിച്ചു.


വിനോദസഞ്ചാരകേന്ദ്രങ്ങളിലെ സുരക്ഷ പരിശോധിക്കും


അനധികൃതമായി പ്രവർത്തിക്കുന്ന ടെൻ്റുകൾ, സുരക്ഷാസംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകൾ, അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ മാർഗനിർദേശങ്ങൾ പാലിക്കുന്നപക്ഷം നിയമവിധേയമാക്കാൻ മാർഗരേഖ തയ്യാറാക്കിയതായി എഡിഎം അറിയിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ സുരക്ഷ പരിശോധിക്കും.


സുൽത്താൻബത്തേരിയിൽ നിർമിച്ച 'അമ്മയും കുഞ്ഞും' ആശുപത്രി എത്രയുംപെട്ടെന്ന് പ്രവർത്തനക്ഷമമാക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു.


കളക്‌ടർ ഡി.ആർ. മേഘശ്രീ അധ്യക്ഷതവഹിച്ചു.

എഡിഎം കെ. ദേവകി, ജില്ലാ പ്ലാനിങ് ഓഫീസർ എം. പ്രസാദൻ, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്‌ണൻ, കല്പറ്റ നഗരസഭാധ്യക്ഷൻ ടി.ജെ. ഐസക്, സബ് കളക്‌ടർ മിസാൽ സാഗർ ഭരത്, അസി. കളക്‌ടർ പി.പി. അർച്ചന, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan