ദേശീയ സഹകരണ നയം; കേരളം ഒറ്റപ്പെടും; തിരിച്ചടികളേറെ

ദേശീയ സഹകരണ നയം; കേരളം ഒറ്റപ്പെടും; തിരിച്ചടികളേറെ
ദേശീയ സഹകരണ നയം; കേരളം ഒറ്റപ്പെടും; തിരിച്ചടികളേറെ
Share  
2025 Jul 26, 10:35 AM
mannan

തിരുവനന്തപുരം: ദേശീയ സഹകരണ നയം നടപ്പാകുമ്പോൾ രാജ്യത്ത് ഏറ്റവും

കൂടുതൽ തിരിച്ചടിയുണ്ടാകുന്നത് കേരളത്തിന്. ജില്ലാസഹകരണ ബാങ്കുകൾ തിരിച്ചുകൊണ്ടുവരേണ്ട അനിവാര്യതയിലേക്ക് കേരളത്തിന് മാറേണ്ടിവരും. കേന്ദ്രനയം സഹകരണ മേഖലയെയാകെ ബാധിക്കുന്നതാണ്. ഇതംഗീകരിച്ച് മാറിയില്ലെങ്കിൽ, കേന്ദ്രപദ്ധതികളുടെ സാമ്പത്തികവിഹിതം നഷ്ടമാകും. സഹകരണ നയത്തിൽ ലക്ഷ്യമിട്ട കാര്യങ്ങൾ നടപ്പാക്കാൻ രണ്ടുസമിതികൾ സഹകരണ മന്ത്രാലയം രൂപവത്കരിച്ചിട്ടുണ്ട്. ഇതും കേരളത്തെ സമ്മർദത്തിലാക്കും.


ജില്ലാബാങ്കുകൾ സ്ഥാപിക്കേണ്ടി വരും


ഓരോ പഞ്ചായത്തിലും പ്രാഥമിക സഹകരണ ബാങ്കുകളും ഓരോ ജില്ലയിലും ജില്ലാബാങ്കുകളും വേണമെന്നാണ് കേന്ദ്രനയം. ഒരു തദ്ദേശസ്ഥാപനത്തിന്റെ ഫിനാൻസിങ് ബാങ്കായി പ്രാഥമിക സഹകരണ ബാങ്കുകളെ മാറ്റുകയെന്നത് കേരളത്തിന്റെ സഹകരണനയമാണ്. എന്നാൽ, നിലവിലുണ്ടായിരുന്ന ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണബാങ്കിൽ ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിച്ചു. ഈ ഘട്ടത്തിലാണ് ജില്ലാബാങ്കുകൾ വേണമെന്ന നയം കേന്ദ്രം പ്രഖ്യാപിക്കുന്നത്. ഇതിന് തയ്യാറായില്ലെങ്കിൽ ജില്ലാബാങ്കുകളിലൂടെ സഹകരണ സംഘങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങളും സാമ്പത്തിക സഹായവും നഷ്ടമാകും.


* പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ ബാങ്കിങ് സേവനം ലഭ്യമാക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. ഇത് ജില്ലാബാങ്കുകളിലൂടെയാണ് നടപ്പാക്കുന്നത്. കേരളത്തിൽ ജില്ലാബാങ്കുകളില്ലെങ്കിൽ ഈ സേവനം നൽകാനാവില്ല. സംസ്ഥാന ബാങ്കിന് ഇതിനുള്ള അനുമതി ലഭിക്കാനിടയില്ല


*എല്ലാവിധ പ്രാഥമിക സംഘങ്ങൾക്കും ഈടില്ലാതെ അഞ്ചുകോടിവരെ വായ്‌പകൾ ജില്ലാബാങ്കുകളിലൂടെ നൽകും. ഇതും കേരളത്തിൽ നടപ്പാക്കാനാവില്ല


* സാമ്പത്തിക പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങൾക്ക് ജില്ലാബാങ്കുകളിലൂടെ പുനമുജജീവന സഹായം ലഭിക്കും. കേരളാബാങ്കിന് ഇത് നൽകാനാവില്ല


മറ്റുവെല്ലുവിളികൾ


ഒരുജില്ലയിൽ ഒരു മാതൃകാസഹകരണ ഗ്രാമം സ്ഥാപിക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. ഇത് നടപ്പാക്കണമെങ്കിൽ കാർഷികവായ്‌പാ സഹകരണ സംഘങ്ങൾ കേന്ദ്രത്തിൻ്റെ മോഡൽ ബൈലോ അംഗീകരിക്കണം. കേരളം ഇതിന് തയ്യാറായിട്ടില്ല


കേന്ദ്രപദ്ധതികളുടെ പ്രാദേശികതലത്തിലെ നിർവഹണ ഏജൻസിയായി പ്രാഥമിക സഹകരണസംഘങ്ങളെ മാറ്റും. ഇതിന് കേന്ദ്രം നിർദേശിക്കുന്ന രീതിയിൽ ബൈലോയിൽ മാറ്റം വരുത്താൻ കേരളം തയ്യാറാകണം. ഇതിനും സംസ്ഥാനം തയ്യാറായിട്ടില്ല


* പാസ്പോർട്ട്, ആധാർ സേവനങ്ങളടക്കം 150 ഇ-സേവനങ്ങൾ സഹകരണ സംഘങ്ങളിലൂടെ നൽകാനാണ് കേന്ദ്ര തീരുമാനം. ഇതിന് കേന്ദ്രത്തിൻ്റെ പൊതു സോഫ്റ്റ് വേറിന്റെറെ ഭാഗമാകാൻ കേരളത്തിലെ സഹകരണസംഘങ്ങൾ തയ്യാറാകണം. അതുണ്ടായിട്ടില്ല


* സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ കേന്ദ്രം രൂപവത്കരിച്ച ദേശീയ സഹകരണ സംഘത്തിൽ അംഗത്വമെടുക്കണം. ഇത് സംസ്ഥാന സർക്കാർ വിലക്കിയിട്ടുണ്ട്

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan