
തിരുവനന്തപുരം: ഹൈസ്‌കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ലെന്ന് സമസ്ത
ഉൾപ്പെടെയുള്ള സംഘടനകളോടും എയ്‌ഡഡ് മാനേജ്‌മെന്റുകളോടും വ്യക്തമാക്കി സർക്കാർ. പ്രശ്‌നം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ഹൈക്കോടതി ഉത്തരവനുസരിച്ചുള്ള നടപടി മന്ത്രി വി. ശിവൻകുട്ടി വിശദീകരിച്ചതോടെ, സമയമാറ്റത്തിലെ എതിർപ്പിൽനിന്ന് സമസ്ത തത്കാലം പിൻവാങ്ങി. ഭൂരിപക്ഷം മാനേജ്‌മെൻറുകളും സമയമാറ്റത്തെ അനുകൂലിച്ചെന്ന് മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെയും വൈകീട്ടും കാൽമണിക്കൂർ അധികമെടുത്താണ് ഹൈസ്കൂളിലെ സമയമാറ്റം. രാവിലെയുള്ള കാൽമണിക്കൂർ മാറ്റി, വൈകീട്ട് അരമണിക്കൂർ എന്നാക്കി പരിഷ്‌കരിക്കണമെന്ന് സമസ്‌ത ആവശ്യപ്പെട്ടു. ഇതിലെ പ്രായോഗികപ്രശ്നം മന്ത്രി അവരെ ധരിപ്പിച്ചു. കോടതിവിധിയും സാഹചര്യവും വിലയിരുത്തി വേണമെങ്കിൽ അടുത്തവർഷം പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ വാക്ക് ഒരു ഉറപ്പായി കണക്കാക്കി സമസ്‌ത എതിർപ്പ് മാറ്റി. എന്നാൽ, വീണ്ടും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ, അന്നത്തെ സാഹചര്യം പരിഗണിച്ച് ചർച്ചചെയ്യാൻ സന്നദ്ധമാണെന്നാണ് പറഞ്ഞതെന്നും സമയംമാറ്റുമെന്ന് ഉറപ്പ് നൽകിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോടു വ്യക്തമാക്കി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group