
കണ്ണൂർ : ഡിസൈനർ വസ്ത്രങ്ങളും കുഞ്ഞുടുപ്പുകളും പട്ട് സാരികളുമെല്ലാമായി ഖാദി ഓണവിപണിയൊരുക്കുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. 'എനിക്കും വേണം ഖാദി' എന്ന ഓണം മേള ഖാദിപ്രചാരണ കാംപെയ്‌ൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്തിൽ സംഘടിപ്പിച്ച പ്രചാരകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ നാല് വരെയാണ് 'എനിക്കും വേണം ഖാദി' കാംപെയ്ൻ ജില്ലയിൽ നടക്കുക. പുതിയ തലമുറയെ ഖാദിയിലേക്ക് ആകർഷിക്കുന്നതിനായി ഡിസൈനർ ഷർട്ട്, ചുരിദാർ, ടോപ്പുകൾ, കുഞ്ഞുടുപ്പുകൾ, ഖാദി കസവ് സാരികൾ, വെസ്റ്റേൺ വെയേഴ്സ‌്, സ്ലിങ് ബാഗുകൾ തുടങ്ങിയവ വിതരണത്തിനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, പയ്യന്നൂർ ഖാദികേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രത്നകുമാരി അധ്യക്ഷയായി.
ജില്ലയിലെ വിവിധ സർവീസ് സംഘടനകളുടെ പ്രതിനിധികൾ, ബാർ അസോസിയേഷൻ, ലൈബ്രറി കൗൺസിൽ, കണ്ണൂർ പ്രസ് ക്ലബ് തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു. ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി. കൃഷ്‌ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ്, ലീഡ് ബാങ്ക് മാനേജർ ഡോ. കെ.എസ്. രഞ്ജിത്ത്, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ വി. ഷിബു ഖാദി പ്രോജക്‌ട് ഓഫീസർ ഷോറ്റി ദേവസി എന്നിവർ സംസാരിച്ചു.
ജില്ലാ ലൈബ്രറി കൗൺസിലിനു കീഴിലും ലീഡ് ബാങ്കിന് കീഴിലുള്ള ശാഖകളിലും കാംപെയ്ൻ ഏറ്റെടുക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ, ലീഡ് ബാങ്ക് മാനേജർ ഡോ. കെ.എസ്. രഞ്ജിത്ത് എന്നിവർ പറഞ്ഞു. വിവിധ സർവീസ് സംഘടനകളും പിന്തുണ അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group