ജില്ലാ സഹകരണബാങ്കുകൾ തുടരണം; സഹകരണനയം പുറത്തിറക്കി കേന്ദ്രം

ജില്ലാ സഹകരണബാങ്കുകൾ തുടരണം; സഹകരണനയം പുറത്തിറക്കി കേന്ദ്രം
ജില്ലാ സഹകരണബാങ്കുകൾ തുടരണം; സഹകരണനയം പുറത്തിറക്കി കേന്ദ്രം
Share  
2025 Jul 25, 09:13 AM
mannan

ന്യൂഡൽഹി: സഹകരണമേഖലയുടെ ജനാധിപത്യസ്വഭാവം നിലനിർത്താനും

ജനങ്ങൾക്ക് ന്യായമായ വായ്‌പാവിതരണം ഉറപ്പാക്കാനുമായി പ്രാഥമിക സഹകരണസംഘങ്ങൾ, ജില്ലാ ബാങ്കുകൾ, സംസ്ഥാനബാങ്ക് എന്നീ ത്രിതലഘടന സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് കേന്ദ്രം. വ്യാഴാഴ്ച സഹകരണവകുപ്പിൻ്റെ ചുമതലവഹിക്കുന്ന ആഭ്യന്തരമന്ത്രി അമിത്ഷാ പുറത്തിറക്കിയ ദേശീയ സഹകരണനയത്തിലാണ് നിർദേശം.


കേരളബാങ്ക് രൂപവത്കരണത്തെത്തുടർന്ന് ജില്ലാ സഹകരണബാങ്കുകൾ ഇല്ലാതായ കേരളം ഈ നയത്തെ എങ്ങനെ സ്വീകരിക്കുമെന്നത് നിർണായകമാകും. സഹകരണസംഘങ്ങളുടെ സംസ്ഥാന/കേന്ദ്രഭരണപ്രദേശ അടിസ്ഥാനത്തിലുള്ള ഡേറ്റാബേസ് ഉണ്ടാക്കി കേന്ദ്ര സഹകരണമന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലുള്ള ദേശീയ സഹകരണ ഡേറ്റാബേസുമായി ബന്ധിപ്പിക്കണമെന്നും നയം നിർദേശിച്ചു. സംസ്ഥാനവിഷയമായ സഹകരണത്തിൽ പിടിമുറുക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് നേരത്തെ ആരോപിക്കുന്ന കേരളം ഇതിന് തയ്യാറായേക്കില്ല. 2002-നുശേഷം ആദ്യമായാണ് ദേശീയതലത്തിൽ സഹകരണനയം രൂപവത്കരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ 40 അംഗ സമിതിയാണ് നയം രൂപവത്‌കരിച്ചത്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan