
പന്തീരാങ്കാവ് ഒളവണ്ണ കോഴിക്കോടൻകുന്നിൽ ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി, വൈകീട്ട് 3.30-ഓടെയാണ് വ്യവസായമേഖലയിലെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനുസമീപമുള്ള കാടിനകത്ത് മരക്കൊമ്പിൽ തൂങ്ങിയനിലയിൽ പുരുഷമൃതദേഹം കണ്ടെത്തിയത്. ജോലിക്കുപോകാതിരുന്ന തൊഴിലാളിക്ക് ദുർഗന്ധമനുഭവപ്പെട്ടതിനെത്തുടർന്ന് നോക്കിയപ്പോഴാണ് ജഡം കണ്ടത്. തിരിച്ചറിയാൻ പറ്റാത്തവിധത്തിൽ അഴുകിയനിലയിലാണ് മൃതദേഹം.
തുടർന്ന് പന്തീരാങ്കാവ് ഇൻസ്പെക്‌ടർ കെ. ഷാജു, എസ്ഐമാരായ ജോസ് ഡിക്രൂസ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി. ജീവകാരുണ്യപ്രവർത്തകൻ മഠത്തിൽ അസീസിൻ്റെ നേതൃത്വത്തിൽ സിദ്ദീഖ്, കെ.പി. സാബിറ, റിയാസ് മാളിയേക്കൽ, ഷംസു പുല്ലിക്കടവ്, മിർഷാദ് ളെവണ്ണ എന്നിവരുടെ സഹായത്തോടെ മൃതദേഹം താഴെയിറക്കി നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി.
ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് പ്രാഥമികസൂചന. ആളെ തിരിച്ചറിയാൻ അന്വേഷണം തുടരുമെന്ന് പോലീസ് പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group