
ചാവക്കാട്: പ്രക്ഷുബ്‌ധമായ കടലും മീൻലഭ്യതയിലെ കുറവും കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻപിടിത്തം നടത്താൻ കഴിയാത്ത സ്ഥിതിയാണ് പൊതുവേയുള്ളതെങ്കിലും എടക്കഴിയൂർ പഞ്ചവടി മേഖലയിൽ സ്ഥിതി വ്യത്യസ്തമാണ്.
ഈ ഭാഗത്ത് ശക്തമായ ഓളങ്ങളില്ലാതെ കടൽ ശാന്തമായിക്കിടക്കുന്നത് മീൻപിടിത്തത്തിന് അനുകൂലമായ സാഹചര്യമൊരുക്കുന്നു. തീരമേഖലയിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് രണ്ടാഴ്ച്‌ചയോളമായി ഈ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. കരയിൽനിന്ന് അധികം അകലെയല്ലാതെ തീരക്കടലിലാണ് ഇവരെല്ലാം തമ്പടിച്ചിരിക്കുന്നത്.
രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറുവള്ളങ്ങളിലാണ് മീൻപിടിത്തം. പൂവാലൻ ചെമ്മീനും നാരൻ ചെമ്മീനും ചെറിയ അയലയുമാണ് മുഖ്യമായും വള്ളക്കാർക്ക് കിട്ടുന്നത്. 30 കിലോ കൊള്ളുന്ന ഒരു കുട്ട ചെമ്മീന് കടപ്പുറത്ത് നടന്ന ലേലത്തിൽ 3000 രൂപ മുതൽ മുകളിലേക്ക് വില ലഭിക്കുന്നുണ്ട്. ചെറിയ അയലയും ഒരു കുട്ടയ്ക്ക് മൂവായിരം രൂപയ്ക്കു മുകളിലേക്കാണ് ലേലം കൊണ്ടത്.
ചെറുവള്ളക്കാർക്ക് പുറമേ, സീസണലായി മത്സ്യബന്ധനം നടത്തുന്ന വീശുവലക്കാരായ നൂറുകണക്കിനു പേരും ദിവസങ്ങളായി പഞ്ചവടി തീരത്തുണ്ട്. കരയ്ക്കുനിന്ന് കടലിലേക്ക് വലയെറിഞ്ഞ് ചെമ്മീൻ പിടിക്കാനും ഒട്ടേറെപ്പേർ ഇവിടെയെത്തുന്നുണ്ട്. കിലോയ്ക്ക് 200 രൂപയ്ക്കു മുകളിൽ വിലവരുന്ന സാമാന്യം നല്ല വലുപ്പമുള്ള ചെമ്മീനാണ് ഇവർ കരയ്ക്കുനിന്ന് വലയെറിഞ്ഞു പിടിക്കുന്നത്.
മറ്റ് മേഖലകളിലെല്ലാം കടൽ പ്രക്ഷുബ്‌ധമായിരിക്കുമ്പോൾ ഈ ഭാഗത്ത് ശാന്തമായിക്കിടക്കുന്നതാണ് മത്സ്യത്തൊഴിലാളികളെ ആകർഷിക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group