
കൊച്ചി: ബോൾഗാട്ടി വല്ലാർപാടം ജങ്ഷനിലെ ട്രാഫിക് ബ്ലോക്കിന് പരിഹാരം കണ്ടെത്തണം എന്നാവശ്യപ്പെട്ട് മുളവുകാട് പഞ്ചായത്ത് ജനപ്രതിനിധികൾ ബോൾഗാട്ടി ജങ്ഷനിൽ സമരം സംഘടിപ്പിച്ചു. കെപിസിസി അംഗം അഡ്വ. കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്‌തു. മുളവുകാട് പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. അക്‌ബർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എൽസി ജോർജ് മുഖ്യപ്രഭാഷണം നടത്തി.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. ജോൺ, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വിവേക് ഹരിദാസ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഡി. സെൽവരാജ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ നിക്കോളാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷെൽമ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group