
പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ 1000 ഡയാലിസിസ് ചികിത്സ സൗജന്യമായി നൽകും
കൊച്ചി: വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ സൗജന്യ ഡയാലിസിസ് പദ്ധതിയായ 'സ്വസ്ഥ' തുടങ്ങി. മേയർ എം. അനിൽകുമാർ ലോഗോ പ്രകാശനം ചെയ്ത് പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. കൊച്ചി കോർപ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 'സ്വസ്ഥ' പദ്ധതിയുടെ ഭാഗമായി പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ 1000 ഡയാലിസിസ് ചികിത്സ വി-ഗാർഡ് ഇൻഡസ്ട്രീസ് സൗജന്യമായി നൽകും. ആദ്യ ഘട്ടത്തിൽ പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി, കോർപ്പറേറ്റ് മാനുഫാക്‌പറിങ് ആൻഡ് ഡബ്ള്യുസിഡി വൈസ് പ്രസിഡന്റ് എ. ശ്രീകുമാർ, പള്ളുരുത്തി നഗരസഭാ കൗൺസിലർ പി.ആർ. രചന, സെന്റർ ഫോർ ഹെറിറ്റേജ്, എൻവയൺമെൻ്റ് ആൻഡ് ഡിവലപ്മെന്റ്റ് സെക്രട്ടറി ഡോ. രാജൻ ചെദമ്പത്ത്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പ്രസലിൻ, പള്ളുരുത്തി താലൂക്ക് ആശുപത്രി ജൂനിയർ കൺസൾട്ടന്റ് ഡോ. എം.എം. ഹനീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group