
പള്ളിവാസൽ ഷീ ലോഡ്‌ജിൻ്റെ നിർമാണം പൂർത്തിയായി
ഓഗസ്റ്റ് അവസാനത്തോടെ ഉദ്ഘാടനം
മൂന്നാർ : മഞ്ഞുപെയ്യുന്ന തേയില തോട്ടങ്ങളുടെ ഭംഗി ആസ്വദിച്ച് സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാം. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് മാത്രമായി നിർമിച്ച ജില്ലയിലെ ആദ്യ ഷീ ലോഡ്ജിന്റെ നിർമാണം പൂർത്തിയായി. ഓഗസ്റ്റ് അവസാനത്തോടെ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
രണ്ടാംമൈലിലെ പള്ളിവാസൽ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് ലോഡ്‌ജ് നിർമിച്ചിരിക്കുന്നത്. പഞ്ചായത്തിൻ്റെ തനത് പദ്ധതി വിഹിതത്തിൽനിന്ന് 1.25 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. പഞ്ചായത്ത് മുൻകൈയെടുത്ത് നിർമിക്കുന്ന സംസ്ഥാനത്തെ ആദ്യ ഷീ ലോഡ്ജാണിത്. മൂന്നാറിലെത്തുന്ന വനിതാ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായ താമസസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഷീ ലോഡ്‌ജ് വിഭാവനം ചെയ്തത്. 2022 മാർച്ചിൽ നിർമാണം തുടങ്ങി.
എട്ട് മുറികൾ, 16 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി, റസ്റ്ററന്റ് അടുക്കള തുടങ്ങിയ സൗകര്യങ്ങളാണ് ലോഡ്‌ജിലുള്ളത്. രണ്ടാംമൈൽ ചിത്തിരപുരം ഭാഗത്തെ തേയില തോട്ടങ്ങൾക്ക് അഭിമുഖമായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. താമസക്കാർക്ക് മൂന്നാറിന്റെ പ്രകൃതിഭംഗി ആവോളം ആസ്വദിക്കാനാവും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group