കരിമ്പനിൽ അഞ്ച് പേരെ തെരുവുനായ ആക്രമിച്ചു

കരിമ്പനിൽ അഞ്ച് പേരെ തെരുവുനായ ആക്രമിച്ചു
കരിമ്പനിൽ അഞ്ച് പേരെ തെരുവുനായ ആക്രമിച്ചു
Share  
2025 Jul 25, 08:57 AM
mannan

ചെറുതോണി: കരിമ്പനിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കരിമ്പനിൽ അലങ്കാര മത്സ്യക്കട ഉടമ കേളംകുടിയിൽ റുഖിയ അലിയാർ(68), കരിമ്പൻ സുദേശി രഞ്ജു(40), തടിയമ്പാട് തടത്തിൽ പുത്തൻപുരയിൽ സൂരജ് ചന്ദ്രൻ(19), തോപ്രാംകുടി സ്വദേശി പുതുപ്പറമ്പിൽ പ്രഭാകരൻ കൊച്ചുകുട്ടി (76), മരിയാപുരം സ്വദേശി ലിന്റോ (31) എന്നിവർക്കാണ് കുടിയേറ്റത്.


വ്യാഴാഴ്ച‌ വൈകീട്ട് മൂന്നരയോടെയാണ് സംഭവം, കരിമ്പനിൽ വ്യാപാരം നടത്തുന്നവരേയും വർക്ക് ഷോപ്പ് ജീവനക്കാരേയുമാണ് തെരുവുനായ ആക്രമിച്ചത്. കരിമ്പൻ ടൗണിൽ നിന്ന പ്രഭാകരനെയാണ് ആദ്യം കുടിച്ചത്. തുടർന്ന് തടിയമ്പാട് ഭാഗത്തേക്കു പോയ നായ മറ്റുള്ളവരേയും കടിക്കുകയായിരുന്നു. കടിയേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് കുത്തിവെയ്പ്പ് നൽകി. ആക്രമിച്ചത് പേപ്പട്ടിയാണെന്ന സംശയമുണ്ട്. കടിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. ഇതേ നായയുടെ കടിയേറ്റ മറ്റ് നായ്ക്കൾ പ്രദേശത്ത് അലഞ്ഞുതിരിയുന്നതിനാൽ പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan