
ആലപ്പുഴ: പറവൂർ ഭഗവതിക്കലിൽ പെയിൻ്റ് കടയ്ക്ക് തീപിടിച്ച്
വൻനാശനഷ്ടം. ഭഗവതിക്കലിൽ സ്വകാര്യ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിക്കുകയായിരുന്ന സജിയുടെ ഉടമസ്ഥതയിലുള്ള ഉത്രാടം പെയിന്റ്സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്‌ച രാത്രി 10.30-ഓടെയായിരുന്നു സംഭവം. സജി കടയടച്ചു പോയി മണിക്കുറുകൾക്കു ശേഷമായിരുന്നിത്.
പുകയും പ്ലാസ്റ്റിക് കത്തുന്ന മണവും തോന്നിയതോടെയാണ് സമീപവാസികൾ കടയ്ക്കു തീപിടിച്ചതാണെന്നറിഞ്ഞത്. ഉടനേ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഷോട് സർക്കിറ്റാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമികനിഗമനം. കടയിലുണ്ടായിരുന്ന പെയിന്റും ഷെൽഫ് ഉൾപ്പെടെയുള്ളവരും കത്തിനശിച്ചിട്ടുണ്ട്.
ഈ സ്ഥാപനത്തിനു സമീപത്തായി ഇരുചക്രവാഹന വർക്ഷോപ്പുണ്ട്. അവിടേക്ക് തീ പടരാതിരുന്നത് വലിയ അപകടമൊഴിവാക്കി. ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റെത്തിയാണ് തീയണച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group