ഉദ്യാനപാലകനായി ഗവർണർ; കാർഷികസമൃദ്ധിക്കായി രാജ്്ഭവൻ

ഉദ്യാനപാലകനായി ഗവർണർ; കാർഷികസമൃദ്ധിക്കായി രാജ്്ഭവൻ
ഉദ്യാനപാലകനായി ഗവർണർ; കാർഷികസമൃദ്ധിക്കായി രാജ്്ഭവൻ
Share  
2025 Jul 25, 08:55 AM
mannan

വിപണിയിൽ വൈകാതെ 'മെയ്‌ഡ് ഇൻ രാജ്‌ഭവൻ


തിരുവനന്തപുരം : നാളിതുവരെ ഭരണകാര്യങ്ങളുടെയും രാഷ്ട്രീയ

ഏറ്റുമുട്ടലുകളുടെയുമൊക്കെ ശ്രദ്ധാകേന്ദ്രമായിരുന്ന രാജ്‌ഭവനെ കാർഷികോദ്യാനമാക്കി ജനകീയമാക്കാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേതുപോലെ ഗോശാല മാത്രമല്ല, രാജ്ഭവനിലെ അൻപതേക്കർ ഭൂമിയിൽ വ്യാപകമായി കൃഷിയിറക്കാൻ ഗവർണർ നടപടി തുടങ്ങി. പറ്റുമെങ്കിൽ ഈ ഓണക്കാലത്ത് ജീവനക്കാർക്ക് പച്ചക്കറിക്കിറ്റ് നൽകും. വാഴ ഉൾപ്പെടെയുള്ള കൃഷി നന്നായി പച്ചപിടിച്ചാൽ തേനും ചിപ്സുമൊക്കെയായി വൈകാതെ 'മെയ്‌ഡ് ഇൻ രാജ്‌ഭവൻ' ഉത്പന്നങ്ങളും വിപണിയിലെത്തും. ബിഹാറിൽ ഗവർണറായിരിക്കേയുള്ള പരീക്ഷണവിജയത്തിൻ്റെ പ്രചോദനത്തിലാണ് കേരളത്തിലെ കാർഷികയജ്ഞം,


ആർലേക്കർ ചുമതലയേറ്റശേഷം രാജ്‌ഭവനിൽ ജനസമ്പർക്കം ഉറപ്പാക്കാനായി പ്രതിമാസ പ്രഭാഷണങ്ങളും സാംസ്‌കാരിക പരിപാടികളുമൊക്കെ നടത്താൻ തീരുമാനിച്ചിരുന്നു. രാജ്‌ഭവനിൽ നൂറ്റൻപതിലേറെ ജീവനക്കാരുണ്ട്. ഈ ജീവനക്കാരുടെ അധ്വാനവും സേവനവും കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ കൂടിയാണ് രാജ്‌ഭവൻ കാർഷികോദ്യാനമാക്കാനുള്ള ഗവർണറുടെ തീരുമാനം. മേൽനോട്ടത്തിനായി കൃഷിവകുപ്പിൽനിന്നുള്ള സൂപ്പർവൈസറെ നിയോഗിച്ചു.


ഒന്നരമാസം കഴിഞ്ഞ് ഓണമായതിനാൽ രാജ്‌ഭവനിലെ ജീവനക്കാർക്ക് ഇവിടെനിന്നുള്ള പച്ചക്കറികളുമായി 'ഓണക്കിറ്റ്' നൽകാനാണ് ഗവർണറുടെ ആഗ്രഹം. ഇതിനായി പടവലം, ചീര, മുരിങ്ങ, നെയ്ക്കുമ്പളം, മത്തൻ, നീളപ്പയർ തുടങ്ങിയവ നട്ടുകഴിഞ്ഞു. കല്ലാർ കൃഷിഭവനിൽനിന്ന് പാളയൻകോടൻ, രസകദളി, ഏത്തൻ തുടങ്ങി വിവിധയിനങ്ങളിലായി നൂറ്റൻപതിലധികം വാഴയും എത്തിച്ചു. കൂടാതെ, കപ്പയും മധുരക്കിഴങ്ങും നട്ടു. മഴ അനുകൂലമായാൽ ഇത്തവണ ഓണസദ്യക്കുള്ള പച്ചക്കറികൾ മുഴുവനും ഈ തോട്ടത്തിൽനിന്നു ലഭിക്കുമെന്ന് രാജ്‌ഭവൻ വൃത്തങ്ങൾ പറഞ്ഞു.


രാജ്‌ഭവൻ വളപ്പിലെ നാലു കുളങ്ങളിൽ മത്സ്യക്കൃഷി നടത്താനുള്ള തയ്യാറെടുപ്പും തുടങ്ങി. ഇതിനായി മത്സ്യഫെഡിൻ്റെ സഹകരണം തേടി.


ഗോശാലയിൽ ഇപ്പോൾ വെച്ചൂർ പശു ഉൾപ്പെടെ നാലു പശുക്കളും നാലു കാളകളുമുണ്ട്. കൂടാതെ, ഏഴ് ആടുകളുമുണ്ട്. അതിനാൽ, രാജ്‌ഭവന് ആവശ്യമുള്ള പാൽ അവിടത്തെ ഗോശാലയിൽനിന്നുതന്നെ ലഭിക്കുന്നു. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കേ ആരംഭിച്ച ഗോശാല, ആർലേക്കർ വന്നശേഷം വിപുലപ്പെടുത്തുകയായിരുന്നു.


പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ്റെ സഹായത്തോടെ നേരത്തേ ഒരുക്കിയ ഔഷധത്തോട്ടത്തിൽ ഇരുനൂറിലേറെ ചെടികളുണ്ടായിരുന്നു. നന്നായി പരിപാലിക്കാത്തതിനാൽ ഇവയിൽ പലതും നശിച്ചതോടെ, ഔഷധത്തോട്ടം മിനുക്കിയെടുക്കാനാണ് ഗവർണറുടെ തീരുമാനം. പുതിയ ഔഷധച്ചെടികൾക്കു പുറമേ, ഒരു ഇല്ലിമുളന്തോട്ടവും നട്ടുപിടിപ്പിക്കും. രാജ്‌ഭവൻ വളപ്പിലെ പ്ലാവുകളിൽ കായ്ക്കുന്ന ചക്ക മുഴുവൻ വെറുതേ വീണുപോകുന്നതാണ് പതിവ്. ഇതൊഴിവാക്കി ഭാവിയിൽ ചക്ക ഉപ്പേരിയും വാഴകൃഷി ഉഷാറാക്കി ഏത്തയ്ക്കാ ചിപ്സുമൊക്കെ രാജ്‌ഭവൻ ബ്രാൻഡിൽ വിപണിയിലിറക്കുകയാണ് ലക്ഷ്യം.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan