തെരുവുനായ ശല്യം; പുറത്തിറങ്ങാനാകുന്നില്ല, എന്തെങ്കിലും ചെയ്തേപറ്റൂവെന്ന് ഹൈക്കോടതി

തെരുവുനായ ശല്യം; പുറത്തിറങ്ങാനാകുന്നില്ല, എന്തെങ്കിലും ചെയ്തേപറ്റൂവെന്ന് ഹൈക്കോടതി
തെരുവുനായ ശല്യം; പുറത്തിറങ്ങാനാകുന്നില്ല, എന്തെങ്കിലും ചെയ്തേപറ്റൂവെന്ന് ഹൈക്കോടതി
Share  
2025 Jul 24, 10:30 AM
mannan

കൊച്ചി: തെരുവുനായ ശല്യം കാരണം പുറത്തിറങ്ങി നടക്കാനാകാത്ത സ്ഥിതിയാണെന്ന് ഹൈക്കോടതി, കുട്ടികളെയടക്കം പട്ടികടിക്കുന്ന സംഭവങ്ങൾ ദിവസേനയുണ്ടാകുന്നു. ജനങ്ങൾക്കാകെ ഭയമാണ്. എന്നെങ്കിലും ചെയ്തേപറ്റൂവെന്നും ഇക്കാര്യത്തിൽ ഇടപെടലുണ്ടാകുമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് പറഞ്ഞു.


നായകടിയേറ്റവർക്കുള്ള നഷ്‌ടപരിഹാരം കാര്യക്ഷമമാക്കുക, മേൽനോട്ടസമിതി രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി സമർപ്പിച്ച വിവിധ ഹർജികൾ പരിഗണിച്ചായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. വിഷയം തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. നഷ്‌ടപരിഹാരം സംബന്ധിച്ച 9000 അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം തുടരാൻ നിർദേശം നൽകണമെന്ന ഹർജിയും അന്ന് പരിഗണിക്കും. രോഗബാധയുള്ള നായകളുടെ ദയാവധത്തിന് തീരുമാനമെടുത്തത് സർക്കാർ കോടതിയെ അറിയിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan