ശബരിമല വിമാനത്താവളം: ഇനി ശ്രദ്ധ പുനരധിവാസത്തിലേക്ക്

ശബരിമല വിമാനത്താവളം: ഇനി ശ്രദ്ധ പുനരധിവാസത്തിലേക്ക്
ശബരിമല വിമാനത്താവളം: ഇനി ശ്രദ്ധ പുനരധിവാസത്തിലേക്ക്
Share  
2025 Jul 24, 10:24 AM
mannan

കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്.


കോട്ടയം: നിർദിഷ്ട‌ ശബരിമല വിമാനത്താവള പദ്ധതിയിൽ വിശദപദ്ധതി രേഖ സമർപ്പിച്ചതോടെ ഇനി ശ്രദ്ധ അന്തിമ വിജ്ഞാപനത്തിലേക്കുള്ള തയ്യാറെടുപ്പുകളിൽ

ഭൂമി ഏറ്റെടുക്കാനുള്ള 11(1) റവന്യൂ ചട്ടപ്രകാരമുള്ള സർവേ നടപടികൾ ഇപ്പോൾ പദ്ധതിപ്രദേശത്ത് നടക്കുകയാണ്.




ഇത് പൂർത്തിയായാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 17 പ്രകാരമുള്ള പുനരധിവാസം പ്രഖ്യാപിക്കും. പിന്നാലെ സെക്ഷൻ 19(1) പ്രകാരമുള്ള പാക്കേജ് വരും. റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് പാക്കേജാണിത്. വ്യക്തികൾക്ക് അറിയിപ്പുനൽകി അക്കൗണ്ടിലേക്ക് പണം നൽകും.

352 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്ന 238 കുടുംബങ്ങളും പുറത്തുള്ള 114 കുടുംബങ്ങളും ഇതിൽപ്പെടും.




238 എസ്റ്റേറ്റ് തൊഴിലാളികളെ പദ്ധതി ബാധിക്കും. ഇവർക്ക് നഷ്ടപരിഹാരം വേണം. 347 കുടുംബങ്ങളുടെ മുഖ്യഉപജീവനം ഇല്ലാതാകും. 391 കുടുംബങ്ങളുടെ വരുമാനത്തെയും ബാധിക്കും.




പരിഗണന വേണ്ടവർ




60 വയസ്സുകഴിഞ്ഞ 328 ആളുകൾ, ഒറ്റപ്പെട്ട് താമസിക്കുന്നവർ എന്നിവർക്ക് പുനരധിവാസം വേണം.




238 എസ്റ്റേറ്റ് തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് വേണം.




ഒരു സ്‌കൂൾ നഷ്ട‌ം. ഇത് മാറ്റിസ്ഥാപിക്കണം.




എസ്റ്റേറ്റ് ഡിസ്പെൻസറിയിലെ ജീവനക്കാരുടെ പുനരധിവാസം




പദ്ധതി പ്രദേശത്ത് ഏഴ് ആരാധനാലയങ്ങൾ. അവയ്ക്ക് പരിഗണന നൽകണം.




അഞ്ച് കച്ചവടസ്ഥാപന ഉടമകൾക്ക് നഷ്ടപരിഹാരം.




പദ്ധതിമൂലം വീടുകളിലേക്കും വസ്‌തുക്കളിലേക്കും വഴി നഷ്ടമാകുന്നവർക്ക് ബദൽ സൗകര്യം.




പ്രദേശത്ത് മാത്രം കാണുന്ന ചെറുവള്ളി പശുക്കളുടെ പുനരധിവാസം.




പദ്ധതി ഇതു വരെ




2017 ജൂലായിൽ ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമെന്ന് കണ്ടെത്തി.




കെഎസ്ഐഡിസി നോഡൽ ഏജൻസി,




റിപ്പോർട്ട് തയ്യാറാക്കാൻ ലൂയി ബഗർ എന്ന ഏജൻസിയെ ചുമതലപ്പെടുത്തി.




2023 ഏപ്രിൽ 13-ന് വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ്.




2023 ജൂൺ 30-ന് പ്രതിരോധ മന്ത്രാലയ അനുമതി.




2024 മേയ് 20-ന് വ്യോമയാന മന്ത്രാലയത്തിൻ്റെ സുരക്ഷാ അനുമതി.




2023 ജൂലായ് എട്ടിന് പരിസ്ഥിതി പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചു.




2024 ഡിസംബറിൽ സാമൂഹികാഘാത പഠനറിപ്പോർട്ട് സമർപ്പിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan