രാഷ്ട്രീയ കേരളം ഒഴുകിയെത്തി; മണിക്കൂറുകൾ കാത്തുനിന്ന് പ്രമുഖർ

രാഷ്ട്രീയ കേരളം ഒഴുകിയെത്തി; മണിക്കൂറുകൾ കാത്തുനിന്ന് പ്രമുഖർ
രാഷ്ട്രീയ കേരളം ഒഴുകിയെത്തി; മണിക്കൂറുകൾ കാത്തുനിന്ന് പ്രമുഖർ
Share  
2025 Jul 24, 10:21 AM
mannan

ആലപ്പുഴ: വി.എസിന് അന്തിമോപചാരമർപ്പിക്കാൻ ഭരണ-

പ്രതിപക്ഷകക്ഷികളിലെ നേതാക്കളുൾപ്പെടെ രാഷ്ട്രീയ കേരളം ആലപ്പുഴയിലേക്കൊഴുകി, മന്ത്രിമാരും എംഎൽഎമാരും രാഷ്ട്രീയ-മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുൾപ്പെടെ ഒട്ടേറെപ്പേർ വിഎസിന് അന്ത്യയാത്രയേകാൻ മണിക്കൂറുകൾ കാത്തുനിന്നു.


മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും ചേർന്ന് വേലിക്കകത്ത് വീട്ടിൽ വിലാപയാത്രയെ സ്വീകരിച്ചു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ ആർ. ബിന്ദു, കെ. കൃഷ്ണൻകുട്ടി, മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണ‌ൻ, എൻ.കെ. പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എച്ച്. സലാം, എം.എസ്. അരുൺകുമാർ, മാത്യു ടി. തോമസ്, മുഹമ്മദ് മുഹ്സിൻ, മുൻ മന്ത്രിമാരായ സുധാകരൻ, തോമസ് ഐസക്, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എഴുത്തുകാരൻ ബെന്യാമിൻ, നേതാക്കളായ എ.എം. ആരിഫ്, സി.കെ. സദാശിവൻ, കെ.കെ. ഷാജു, വിവിധ ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു.


മാതൃഭൂമി മാനേജിങ് ഡയറക്‌ടറും ആർജെഡി സംസ്ഥാന പ്രസിഡന്റുമായ എം.വി. ശ്രേയാംസ് കുമാർ, എസ്.എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവർ തിരുവന്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്തിമോപചാരമർപ്പിച്ചു. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനുവേണ്ടിയും പുഷ്‌പചക്രം സമർപ്പിച്ചു.


സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബിമൽ ബന്ധു, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണ‌ൻ, മന്ത്രിമാരായ വി.എൻ. വാസവൻ, വി. അബ്‌ദുറഹിമാൻ, എം.ബി. രാജേഷ്, പി. രാജീവ്, വി. ശിവൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, കെ.എൻ. ബാലഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, ജോസ് കെ. മാണി, എംഎൽഎമാരായ പി.പി. ചിത്തരഞ്ജൻ, ദലീമ, തോമസ് കെ. തോമസ്, കെ.കെ. ശൈലജ, മാത്യു കുഴൽനാടൻ, ജിനേഷ് കുമാർ, റോജി എം. ജോൺ, അൻവർ സാദത്ത്, കെ.ടി. ജലീൽ ചാണ്ടി ഉമ്മൻ, വി. ജോയി, ഫോർവേർഡ്' ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, സിപിഎം നേതാക്കളായ എസ്. രാമചന്ദ്രൻ പിള്ള വിജു കൃഷ്ണൻ, എ.കെ ബാലൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, എം.എം. മണി, എ.സി. മൊയ്തീൻ, വൈക്കം വിശ്വൻ, സി.കെ. ശശീന്ദ്രൻ, പി. ശശി, എൻ.എൻ. കൃഷ്ണ‌ദാസ്, എം.വി. ജയരാജൻ, പി.കെ. ബിജു, എം. സ്വരാജ്, എ. പ്രദീപ് കുമാർ, എസ്. ശർമ, കെ. ചന്ദ്രൻപിള്ള, ടി.ജെ. ആഞ്ചലോസ്, യുഡിഎഫ് നേതാക്കളായ അടൂർ പ്രകാശ്, എ.പി. അനിൽകുമാർ, അനൂപ് ജേക്കബ്, ബിജെപി നേതാക്കളായ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, മേയർമാരായ എം. അനിൽകുമാർ, ബീനാ ഫിലിപ്പ്, യാക്കോബായ സുറിയാനി ഓർത്തഡോക്സ‌് സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച് മേഖലാ മെത്രാപ്പൊലീത്ത ഡോ. ഏലിയാസ് മാർ അത്താനാസിയോസ്, അങ്കമാലി മേഖല സെക്രട്ടറി വർഗീസ് അരിയ്ക്കൽ കോർ എപ്പിസ്കോപ്പ, പി.സി. ജോർജ്, കെ.സി. ജോസഫ്, സുനിൽ പി. ഇളയിടം, ഡിവൈഎഫ്‌ഐ. എസ്എഫ്ഐ നേതാക്കൾ തുടങ്ങിയവരും അന്തിമോപചാരമർപ്പിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan