
ആലപ്പുഴ: ദിവാൻ സിപിയുടെ പട്ടാളത്തിനു നേരേ വാരിക്കുന്തവുമായി നീങ്ങി വെടിയേറ്റു വീണ തൊഴിലാളികൾക്കൊപ്പം ഇന്ന് വിഎസും അണിചേരും. പുന്നപ്ര-വയലാർ സമരത്തിൽ വെടിയേറ്റു വീണ സഖാക്കളെ കൂട്ടിയിട്ടു കത്തിച്ച മണ്ണാണ് ആലപ്പുഴയിലെ വലിയചുടുകാട്. സമരസഖാക്കൾ അന്തിയുറങ്ങുന്ന മണ്ണിലേക്ക് അവരിൽ ഒരാളായ വിഎസും എത്തുകയാണ്, ഒരിക്കൽക്കൂടി ലാൽസലാം പറയാൻ.
തിങ്കളാഴ്‌ച തിരുവനന്തപുരത്ത് അന്തരിച്ച വി.എസ്. അച്യുതാനന്ദന് ബുധനാഴ് കേരളം വിടചൊല്ലും. വൈകീട്ട് നാലിന് സഖാക്കളുടെ മുദ്രാവാക്യം വിളിക്കിടയിൽ തിജ്ജ്വാലയായി വി.എസ്. ഓർമ്മയാകും.
പുന്നപ്രയിലെ വേലിക്കകത്തു വീട് ചൊവ്വാഴ്‌ച മൂകമായിരുന്നു. ആറുവർഷം മുൻപ് 2019 ഒക്ടോബറിൽ തിരുവനന്തപുരത്തേക്കു പോയ സഖാവിന്റെ വരവിനായി നാടു കാത്തിരുന്നു. ആദ്യമായി വി.എസിൻ്റെ വരവിൽ വീട്ടിൽ സങ്കടം തളംകെട്ടി. അദ്ദേഹം സന്ദർശകരെ സ്വീകരിക്കാറുള്ള പൂമുഖത്ത് ചിരിതൂകി ഒരു ഫോട്ടോ മാത്രം. ചുറ്റും പൂക്കൾ. നേതാക്കൾ വന്നുംപോയുമിരുന്നു. മൃതദേഹം വെക്കാനുള്ള തട്ട് ചുവപ്പു പുതച്ചിരിക്കുന്നു. സമീപത്ത് മാധ്യമങ്ങളുടെ മുന്നൊരുക്കം.
ദുമെനിന്ന് അവസാനമായി കാണാനായി സാധാരണ പ്രവർത്തകർ രാത്രിയിലും എത്തിക്കൊണ്ടിരുന്നു. വിഎസ് എന്ന വികാരം ഓരോ വാക്കിലും പേറുന്നവർ. വേലിക്കകത്തു വീട്ടിലും നഗരത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലും പ്രവർത്തകർ തമ്പടിച്ചു. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട സഖാവിന്റെ അന്ത്യയാത്ര പുന്നപ്രയിലെ വീട്ടിലെത്താനായി ഏവരും മണിക്കൂറുകളെണ്ണി കാത്തിരുന്നു. വഴിനീളെ അണിമുറിയാതെ 'കണ്ണേ കരളേ വി.എസ്സേ' എന്നു വിളിച്ച് സഖാക്കളുടെ നിര.
ചൊവ്വാഴ്ച വൈകീട്ട് വി.എസിന്റെ ഭാര്യ വസുമതിയും കൊച്ചുമക്കളും കാറിൽ വീട്ടിലെത്തിയപ്പോൾ കാത്തുനിന്നവരിൽ വിതുമ്പലുകൾ നിറഞ്ഞു.
ബുധനാഴ്‌ച രാവിലെ ഒൻപതുവരെ വീട്ടിൽ പൊതുദർശനമുണ്ടാകും. തുടർന്ന് തിരുവമ്പാടിയിലെ പാർട്ടി ജില്ലാക്കമ്മിറ്റി ഓഫീസിലേക്കു കൊണ്ടുപോകും. വിഎസ് എന്ന നേതാവിനെ രൂപപ്പെടുത്തിയ ഇടങ്ങളിലൊന്ന്. ഒന്നരമണിക്കുറോളം പൊതുദർശനമുണ്ടാകും. തുടർന്ന് റെക്രിയേഷൻ മൈതാനത്തേക്ക്. മൂന്നുമണിവരെ അവിടെ പൊതുദർശനം. തുടർന്ന് വലിയ ചുടുകാട്ടിലേക്ക്. നാലിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group