
കുട്ടിക്കാനം മരിയൻ കോളേജിലെ സാമൂഹിക പ്രവർത്തന വിദ്യാർഥികൾ തങ്ങളുടെ ഫീൽഡ് വർക്കിന് ഉപയോഗിച്ചത് കെഎസ്ആർടിസി ബസുകൾ. സാധാരണ ടൂറിസ്റ്റ് ബസുകളിലാണ് പഠനയാത്രകൾ നടത്തുന്നത്. അതിൽനിന്നും വ്യത്യസ്തമായിട്ടാണ് ഇക്കുറി കെഎസ്ആർടിസി ബസിൽ പഠനയാത്ര സംഘടിപ്പിച്ചത്.
കെഎസ്ആർടിസി ആവിഷ്‌കരിച്ച പാർട്ടേഡ് സർവീസിന്റെ സാധ്യത രണ്ടാംവർഷ സോഷ്യൽ വർക്ക് വിദ്യാർഥികൾ പ്രയോജനപ്പെടുത്തുകയായിരുന്നു. പഠനത്തിൻ്റെ ഭാഗമായി ഫിൽഡ് വിസിറ്റ് ഇത്തവണ കെഎസ്ആർടിസിയിലാക്കാൻ അധ്യാപകരും വിദ്യാർഥികളും ഒരുമിച്ചുനിന്നു. തുടർന്നുള്ള പഠനയാത്രകളും ആനവണ്ടിയിലാക്കാനാണ് ഇവരുടെ തീരുമാനം.
കുമളി കെഎസ്ആർടിസി ഡിപ്പോയിലെ ഉദ്യോഗസ്ഥരുടെ പിന്തുണയും ഈ ഉദ്യമത്തിനുണ്ടായി. കേരളത്തിലെ വിവിധ ജില്ലകളിലെ സന്നദ്ധ സംഘടനകൾ സന്ദർശിച്ച് അവിടത്തെ സാമൂഹിക പ്രവർത്തനങ്ങൾ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠനയാത്രകൾ നടന്നത്. വിഭാഗം മേധാവി ഡോ. പി.ജെ. ജസ്റ്റിൻ, ഫീൽഡ് വർക്ക് കോഡിനേറ്റർമാരായ ഡോ. ജോബി ബാബു, വിശാഖ് മോഹൻ എന്നിവർ നേതൃത്വം നൽകി.
ചാർട്ടേഡ് സർവീസ് പദ്ധതിയിൽ എസി ബസ് വരെ
പദ്ധതിപ്രകാരം സ്വകാര്യ ആവശ്യങ്ങൾക്കായി കെഎസ്ആർടിസിയുടെ കുമളി ഡിപ്പോയിൽനിന്നും ബസ് ബുക്കുചെയ്യാം. കുറഞ്ഞ ദൂരം 40 കിലോമീറ്ററാണ്. മിനി ബസിന് 3500 രൂപയും ടാക്സും ഈടാക്കും. നാലുമണിക്കൂർ നേരം ബസ് ഉപയോഗിക്കാം. വലിയ ബസിന് 3600 രൂപയാണ് കുറഞ്ഞ തുക. ഫാസ്റ്റ് പാസഞ്ചർ മുതൽ എസി ബസ് വരെ ചാർട്ടേഡ് സർവീസ് പദ്ധതിയിൽ ലഭ്യമാണ്. രണ്ടായിരം രൂപ അഡ്വാൻസ് ഇനത്തിൽ നൽകണം.
ബസ് ബുക്കുചെയ്യാൻ ഡിപ്പോയിൽ നേരിട്ടെത്തി അപേക്ഷനൽകാം. ഫോൺ:
04869 224242.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group