
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച രാവിലെ എട്ടിന് ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിൽ എത്തി. വി.എസിന്റെ ഭാര്യ വസുമതിയെയും മക്കളെയും ആശ്വസിപ്പിച്ചശേഷം അദ്ദേഹം വിലാപയാത്രയുടെ ക്രമീകരണങ്ങൾ വിലയിരുത്തി.
മുഖ്യമന്ത്രി എത്തുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രി കെ.എൻ. ബാലഗോപാലും സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയും വീട്ടിലുണ്ടായിരുന്നു. മുൻ മന്ത്രി എസ്. ശർമയും വേലിക്കകത്ത് വീട്ടിലെത്തിയിരുന്നു. വിലാപയാത്രയുടെ ക്രമീകരണങ്ങൾ ഇവരുമായി കൂടിയാലോചിച്ച് അവശ്യം വേണ്ട നിർദേശങ്ങൾ നൽകിയശേഷം മുഖ്യമന്ത്രി ദർബാർഹാളിലേക്കു തിരിച്ചു.
ദർബാർഹാളിലെ പൊതുദർശനത്തിനു വിലാപയാത്ര ഇറങ്ങുമ്പോൾ ഭാര്യ വസുമതി നിറകണ്ണുകളോടെ വി.എസിന് വിടചൊല്ലി. എ.കെ.ജി. പഠനഗവേഷണകേന്ദ്രത്തിലെ പൊതുദർശനത്തിനു ശേഷം തിങ്കളാഴ്ച രാത്രി 12.15-ഓടെയാണ് മൃതദേഹം ബാർട്ടൺ ഹില്ലിൽ വി.എസിൻ്റെ മകൻ വി.എ. അരുൺകുമാറിൻ്റെ വേലിക്കകത്ത് വീട്ടിലെത്തിച്ചത്. അടുത്ത ബന്ധുക്കളും സമീപവാസികളുമാണ് പിന്നീട് വീട്ടിലുണ്ടായിരുന്നത്. രാവിലെ ദർബാർഹാളിലേക്കു മാറ്റുന്നതുവരെ ഇടതടവില്ലാതെ സന്ദർശകരുണ്ടായിരുന്നു. ദർബാർഹാളിലെ ക്രമീകരണങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി വിലയിരുത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group