
ശാസ്താംകോട്ട : എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടാംദിനവും തേവലക്കര ബോയ്‌സ് ഹൈസ്‌കൂളും പരിസരവും
സംഘർഷഭരിതം: വെള്ളിയാഴ്ച്‌ച രാവിലെമുതൽ വിവിധ സംഘടനകളുടെ പ്രതിഷേധമായിരുന്നു. സ്കൂൾ മാനേജ്‌മെൻ്റിനും കെഎസ്‌ഇബിക്കും നേരേയാണ് വൻ പ്രതിഷേധമുയരുന്നത്. പ്രതിഷേധം കണക്കിലെടുത്ത് സ്‌കൂളിന് പോലീസ് സുരക്ഷ വർധിപ്പിച്ചു. കാവലും ഏർപ്പെടുത്തി.
പ്രതിഷേധക്കാരെ സ്‌കൂളിലേക്ക് കടത്തിവിടാതെ അകലെ തടയുകയാണ്. എന്നാൽ രാഷ്ട്രീയപാർട്ടി നേതാക്കൾക്കും മറ്റും പ്രവേശനം അനുവദിച്ചു. പ്രമുഖനേതാക്കളെല്ലാം സ്‌കൂളിലും മിഥുൻ്റെ പടിഞ്ഞാറെ കല്ലടയിലെ വീട്ടിലും എത്തുന്നുണ്ട്.
അപകടമുണ്ടാക്കിയ വൈദ്യുത ലൈൻ വെള്ളിയാഴ്‌ചയും അഴിച്ചുമാറ്റിയില്ല. കെഎസ്ഇബിക്കെതിരേ വികാരം ശക്തമാണ്.
വെള്ളിയാഴ്ച രാവിലെ യുവമോർച്ച ആർവൈഎഫ്, കെഎസ് എന്നീ സംഘടനകൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
തോപ്പിൽമുക്കിനു സമീപം ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞെങ്കിലും മറികടന്ന് പ്രവർത്തകർ ഗേറ്റ് പാടിക്കടക്കാൻ ശ്രമിച്ചു. അത് ലാത്ത വീശുന്നതിലേക്കും പോലീസുമായുള്ള ഏറ്റുമുട്ടലിലേക്കും കടന്നു. പോലീസിന്റെ അടിയേറ്റ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഒടുവിൽ പ്രവർത്തകരെ അറസ്റ്റുചെയ്ത‌് പുത്തൂർ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
കെഎസ്‌യു നടത്തിയ പ്രകടനത്തിന് നേതാക്കളായ എം.ജെ. യദുകൃഷ്‌ണൻ. തൗഫീക്ക് രാജൻ, അമൃതപ്രിയ, അൻവർ സുൽഫിക്കർ, ഹരി പുത്തനമ്പലം, ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.
ബിജെപി ഈസ്റ്റ് ജില്ലാ കമ്മറ്റി പ്രസിഡൻ്റ് രാജി പ്രസാദിൻന്റെ നേതൃത്വത്തിൽ സ്കൂളിനു മുന്നിൽ പ്രതിഷേധം നടത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group